Quantcast

മുഖ്യമന്ത്രിയുടെ മുഖാമുഖം; വീണ്ടും സ്പോൺസർമാരെ തേടി സംസ്ഥാന സർക്കാർ

സംവാദങ്ങളുടെ നടത്തിപ്പിനുള്ള പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും

MediaOne Logo

Web Desk

  • Published:

    14 Feb 2024 12:42 PM GMT

Face-to-face with the Chief Minister, state government, sponsors again, latest malayalam news, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ,  സ്പോൺസർ, മുഖാമുഖം, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖാമുഖത്തിനും സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തണമെന്ന് ഉത്തരവ്. നവകേരള സദസിന്റെ തുടർ പരിപാടിയായിട്ടാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്.ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ 10 മുഖാമുഖങ്ങളാണ് നവകേരള സദസിന് തുടർ പരിപാടിയെന്ന നിലയിൽ സംഘടിപ്പിക്കുന്നത്.

കോഴിക്കോട് വിദ്യാർഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കുന്നതോടെ മുഖാമുഖത്തിന് തുടക്കമാവും. ഒരോ പരിപാടിയിലേക്കും 2000 പേരെ പങ്കെടുപ്പിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ മാർഗ രേഖയിലെ നിർദേശം. ഒരാൾക്ക് ഒരു മിനിറ്റാണ് സംസാരിക്കാൻ അനുവദിക്കുക .സമയം കിട്ടാത്തവർക്ക് എഴുതിയും നൽകാം. ഹാൾ ,മൈക്ക്, എൽ.ഇ.ഡി വാൾ ,ഭക്ഷണം തുടങ്ങി പരിപാടിയുടെ ചിലവുകളെല്ലാം നവകേരള സദസ് മാത്യകയിൽ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്നാണ് നിർദേശം .പരിപാടിയുടെ പ്രചാരണത്തിനുള്ള പണവും കണ്ടത്തേണ്ടത് സ്പോൺസർഷിപ്പിലൂടെയാണ് കണ്ടത്തേണ്ടത്.

നവകേരള സദസിലേയും കേരളീയത്തിലേയും സ്പോൺസർമാരുടെ വിവരങ്ങൾ സർക്കാർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതിനിടയിലാണ് വീണ്ടും സ്പോൺസർമാരെ തേടി ഇറങ്ങിയിരിക്കുന്നത്.

TAGS :

Next Story