വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; കെ.എസ്.യു നേതാവും കുരുക്കിൽ
കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ പേരിലാണ് ബിരുദ സർട്ടിഫിക്കറ്റ്
തിരുവനന്തപുരം: കെ.എസ്.യു നേതാവിന്റെ പേരിലും വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കെ.എസ്.യു സംസ്ഥാന നേതാവ് കൺവീനർ അൻസിൽ ജലീല്‍ ജോലി നേടി എന്നാണ് ആരോപണം. അൻസിൽ ജലീൽ ആലപ്പുഴ എസ്ഡി കോളജിൽ ബി കോം പഠിച്ചെന്നാണ് സർട്ടിഫിക്കറ്റിൽ. സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാൻസിലറുടെ ഒപ്പും സർട്ടിഫിക്കറ്റിലുണ്ട്. കേരള സർവകാലാശാല ഡിജിപിക്ക് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു
എന്നാൽ, ആരോപണം നിഷേധിച്ച് അൻസിൽ രംഗത്തെത്തി. പിന്നിൽ ഗൂഢാലോചനയാണ് ഇങ്ങനെയൊരു വാർത്ത പുറത്തുവന്നപ്പോള്‍ തന്നെ ഞാന്‍ ജോലി ചെയ്തിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പൊലീസ് അന്വേഷിച്ചിരുന്നു. ഞാന്‍ ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ല, ജോലിയും നേടിയിട്ടില്ല, എസ്ഡി കോളജിൽ ബിഎ ഹിന്ദിക്ക് പ്രവേശനം നേടിയിരുന്നുവെന്നും പക്ഷേ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അന്‍സില്‍ പറയുന്നു.- അന്‍സില്‍ മഡിയവണിനോട് പറഞ്ഞു.
.
Adjust Story Font
16