Quantcast

ഓൺലൈൻ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം; എസ്.പിക്ക് പരാതി നൽകി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്

കാപ്പന്റെ ജാമ്യം റദ്ദാക്കാനുള്ള ആസൂത്രിത നീക്കമാണ് വ്യാജ വാർത്തകൾക്കു പിന്നിലെന്ന് റൈഹാനത്ത് മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-02-24 06:27:34.0

Published:

24 Feb 2024 3:34 AM GMT

സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്
X

മലപ്പുറം: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെയും കുടുംബത്തെയും ലക്ഷ്യംവച്ച് ഓൺലൈൻ മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നതായി പരാതി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് കാപ്പന്റെ ഭാര്യ റൈഹാനത്ത് ഫേസ്ബുക്കിൽ പോസിറ്റിട്ടു എന്നതടക്കമുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നത്. ഇതിനെതിരെ റൈഹാനത്ത് മലപ്പുറം എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.

കാപ്പന്റെ ജാമ്യം റദ്ദാക്കാനുള്ള ആസൂത്രിത നീക്കമാണ് വ്യാജ വാർത്തകൾക്കു പിന്നിലെന്ന് റൈഹാനത്ത് മീഡിയവണിനോട് പറഞ്ഞു. കാപ്പൻ ജയിലിലായ ശേഷം നിരവധി യൂട്യൂബ് ചാനലുകളും ഓൺലൈനുകളും ഇത്തരത്തിൽ പ്രചാരണം നടത്തിവരുന്നുണ്ടെന്നും അവർ ആരോപിച്ചു. എന്നാൽ, മോചനത്തിനുശേഷമാണ് കർമ ന്യൂസിൽ പുതിയ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതെന്ന് റൈഹാനത്ത് ആരോപിച്ചു.

ഗ്യാൻവാപി മസ്ജിദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കാപ്പനെയും തന്നെയും ചേർത്തുകെട്ടി വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു. തനിക്കെതിരെ വധഭീഷണിയുമുണ്ടെന്നും റൈഹാനത്ത് വെളിപ്പെടുത്തി.

Summary: Complaint that online media is spreading false propaganda targeting journalist Siddique Kappan and his family. Raihanath, Kappan's wife, files a complaint on this at Malappuram SP

TAGS :

Next Story