Quantcast

പരീക്ഷകള്‍ മാറ്റിവച്ചെന്ന വ്യാജ വിജ്ഞാപനം; സൈബര്‍ സെല്ലില്‍ പരാതി നല്‍കി എം.ജി യൂണിവേഴ്സിറ്റി

'വ്യാജ അറിയിപ്പുകളും രേഖകളും പ്രചരിപ്പിക്കുന്നത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെയും വിദ്യാര്‍ഥികളുടെ ഭാവിയെയും ബാധിക്കും'

MediaOne Logo

Web Desk

  • Published:

    4 April 2024 2:36 PM GMT

Cyber ​​Cell,MG University,mg university exam,latest malayalam news,എം.ജി സര്‍വകലാശാല, വ്യാജ അറിയിപ്പ്,എം.ജി പരീക്ഷ
X

കോട്ടയം: പരീക്ഷകള്‍ മാറ്റിവച്ചെന്ന രീതിയില്‍ വ്യാജവിജ്ഞാപനം തയ്യാറാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ മഹാത്മാ ഗാന്ധി സര്‍വകലാശാല പൊലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. വ്യാജ അറിയിപ്പുകളും രേഖകളും പ്രചരിപ്പിക്കുന്നത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെയും വിദ്യാര്‍ഥികളുടെ ഭാവിയെയും ബാധിക്കുമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും സര്‍വകലാശാലയുടെ പേര് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അനധികൃത സമൂഹ്യ മാധ്യമ പ്ലാറ്റ്‍ഫോമുകള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.വ്യാജ അറിയിപ്പുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളജുകളും ജാഗ്രത പാലിക്കണമെന്ന് സർവകലാശാല രജിസ്ട്രാര്‍ അറിയിച്ചു.


TAGS :

Next Story