Quantcast

മുൻ എംഎൽഎ പി. രാജുവിന്റെ മരണം: സിപിഐ നേതൃത്വത്തിനെതിരെ കുടുംബം

‘മരണം പാർട്ടി നടപടിയിൽ മനംനൊന്ത്’

MediaOne Logo

Web Desk

  • Published:

    27 Feb 2025 1:56 PM

p raju mla
X

കൊച്ചി: സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി. രാജുവിന്റെ മരണത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ ആരോപണവുമായി കുടുംബം. പാര്‍ട്ടി നടപടിയില്‍ മനംനൊന്ത് കൂടിയാണ് രാജുവിന്റെ മരണമെന്ന് സഹോദരി ഭര്‍ത്താവ് പ്രതികരിച്ചു. രാജുവിനെതിരെ പാർട്ടി നടപടിയ്ക്ക് കൂട്ടുനിന്നവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കരുതെന്നാണ് കുടുംബത്തിന്റെ നിലപാട്.

എന്നാൽ, കുടുംബത്തിന്റെ ആരോപണം തള്ളുകയാണ് പാര്‍ട്ടി നേതൃത്വം. പൊതുദര്‍ശന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കുടുംബം പറഞ്ഞിട്ടില്ല. നാളെ മന്ത്രിമാര്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ അഷ്റഫ് പറഞ്ഞു.

വീഡിയോ കാണാം:

TAGS :

Next Story