'പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നു'; വിദ്യാർഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസിൽ പൊലീസിനെതിരെ കുടുംബം
'കേസിൽ ഉന്നതതല അന്വേഷണം വേണം'
കോഴിക്കോട്: വടകര ചോമ്പാലയില്‍ വിദ്യാർഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസിൽ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം. പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നെന്നും അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നും കുടുംബം പറയുന്നു. കേസിൽ ഉന്നതതല അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മയക്കുമരുന്ന് കാരിയറാക്കാൻ നിർബന്ധിച്ചയാളുടെ ഫോട്ടോ പെൺകുട്ടി തിരിച്ചറിഞ്ഞതിന് ശേഷവും അയാളെ പിടികൂടാനോ കേസെടുക്കാനോ പൊലീസ് തയ്യാറായില്ല എന്നാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന ആരോപണം. പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനായി എത്തിയപ്പോൾ അവിടെ മറ്റൊരു പെൺകുട്ടി എത്തുകയും ആംഗ്യ ഭാഷയിലൂടെ ഒരു കാര്യങ്ങളും പറയരുത് എന്ന രീതിയിൽ ഭീഷണി മുഴക്കുകയും ചെയ്തതെന്ന് കുടുംബവും പരാതിപ്പെട്ടിരുന്നു.
Next Story
Adjust Story Font
16