ആസിഡ് കുടിച്ച് കുടുംബം ആത്മഹത്യക്ക് ശ്രമിച്ച സംഭവം; അമ്മക്കും മൂത്തമകൾക്കും പിറകേ അച്ഛനും മരിച്ചു
മൂത്തമകൾ സൂര്യയുടെ വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്നു. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും സൂചനയുണ്ട്
കോട്ടയം വൈക്കം ബ്രഹ്‌മമംഗലത്ത് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു. കുടുംബനാഥനായ കാലായിൽ സുകുമാരനാണ് (52) മരിച്ചത്. ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നേരത്തെ സുകുമാരന്റെ ഭാര്യ സീന, മകൾ സൂര്യ എന്നിവർ മരിച്ചിരുന്നു. ഇളയ മകൾ സുവർണ്ണ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോവിഡിനെ തുടർന്നുണ്ടായ മാനസിക സമ്മർദം ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ഇന്നലെ രാത്രിയാണ് ആത്മഹത്യ ശ്രമം നടന്നത്. ഇളയമകൾ സുവർണ്ണ അയൽപ്പക്കത്തെ ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. നാലുപേരെയും ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഭാര്യ സീന യാത്രമധ്യേ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ മൂത്തമകൾ സൂര്യയും മരണത്തിന് കീഴടങ്ങി. സുകുമാരനും ഇളയമകൾ സുവർണ്ണയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നാല് പേരും ഒന്നിച്ച് ആസിഡ് കുടിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ മാനസിക സമ്മർദം ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് നിഗമനം. മൂത്തമകൾ സൂര്യയുടെ വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്നു. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും സൂചനയുണ്ട്.
Adjust Story Font
16