'ലഹരിക്കേസിൽ കുടുക്കി; ക്രൂരമായി മർദിച്ചു'-സുജിത് ദാസിനെതിരെ പരാതിയുമായി കുടുംബം
സുജിത് ദാസിനെതിരെ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെ ഒന്നാകെ തീർത്തുകളയുമെന്നു മൂന്നുപേർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കുടുംബം മീഡിയവണിനോട് വെളിപ്പെടുത്തി
കൊച്ചി: പി.വി അൻവർ എംഎൽഎയുടെ പരാതിക്കു പിന്നാലെ പത്തനംതിട്ട മുൻ എസ്‍പി സുജിത് ദാസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചു കൂടുതൽ ആരോപണങ്ങൾ വരുന്നു. പെരുമ്പാവൂർ സ്വദേശികളായ നാലുപേരെ ലഹരിക്കേസിൽ കുടുക്കിയെന്നാണ് ആരോപണം. കസ്റ്റഡിയിൽ ക്രൂരമായ മർദനമേൽക്കേണ്ടി വന്നതായി കേസിൽ പ്രതിചേർക്കപ്പെട്ടവർ മീഡിവണിനോട് പറഞ്ഞു. സുജിത് ദാസിനെതിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന്ന് പിന്നാലെ ഭീഷണി ഉണ്ടായതായും ഇവർ പറയുന്നു.
2018ൽ ഡാൻസാഫിന്റെ ചുമതല വഹിക്കെയാണ് സുജിത്തിന്റെ നേതൃത്വത്തിൽ ലഹരിക്കടത്ത് ആരോപിച്ചു നാലുപേരെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസ് പ്രതികളാണെന്നു പറഞ്ഞ് പൊലീസ് ക്രൂരമായി മർദിച്ചു. ചെവിക്കല്ല് പൊട്ടുന്ന തരത്തിൽ മർദിച്ചതായി പരാതിക്കാരനായ സുനിൽ മീഡിയവണിനോട് പറഞ്ഞു. തുടർന്ന് ലഹരിക്കടത്ത് കേസ് ചുമത്തി എടത്തല പൊലീസ് കേസെടുക്കുകയും ചെയ്തു.
ക്രൂരമായ മർദനത്തിനുശേഷമാണ് പൊലീസ് കേസെടുക്കുക പോലും ചെയ്തത്. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ ഭീഷണിയുമുണ്ടായി. മൂന്നുപേർ വീട്ടിലെത്തി സുജിത് ദാസിനെതിരെ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെ കുടുംബത്തെ ഒന്നാകെ തീർത്തുകളയുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതി പിൻവലിക്കണമെന്നും എന്തു വേണമെങ്കിലും തരാമെന്നും ഇവർ വാഗ്ദാനം ചെയ്യുകയും ഒരു പേപ്പറിൽ നിർബന്ധിച്ച് ഒപ്പിടീക്കുകയും ചെയ്തതായും കോടതിയെ സമീപിച്ച സുനിലിന്റെ ഭാര്യ രേഷ്മ പറഞ്ഞു.
Watch video report here:
Summary: Family complains that former Pathanamthitta SP Sujith Das framed them in fake drug case while he was the chief of DANSAF
Adjust Story Font
16