Quantcast

കോഴിക്കോട്ട് മദ്യം കയറ്റിവന്ന ലോറി പാലത്തിൽ തട്ടി കുപ്പികൾ തെറിച്ചുവീണു; വാരിക്കൂട്ടി നാട്ടുകാര്‍

ഫറോക്ക് പഴയ പാലത്തിൻറെ സുരക്ഷാ കമാനത്തിൽ തട്ടിയാണ് മദ്യക്കുപ്പികൾ റോഡിലേക്ക് തെറിച്ചു വീണത്

MediaOne Logo

Web Desk

  • Updated:

    2022-12-20 07:51:14.0

Published:

20 Dec 2022 6:05 AM GMT

കോഴിക്കോട്ട് മദ്യം കയറ്റിവന്ന ലോറി പാലത്തിൽ തട്ടി കുപ്പികൾ തെറിച്ചുവീണു; വാരിക്കൂട്ടി നാട്ടുകാര്‍
X

കോഴിക്കോട്: മദ്യം കയറ്റിയെത്തിയ ലോറി ഫറോക്ക് പഴയ പാലത്തിൻറെ സുരക്ഷാ കമാനത്തിൽ തട്ടി മദ്യക്കുപ്പികൾ റോഡിലേക്ക് തെറിച്ചു വീണു. അൻപതോളം കെയ്സ് മദ്യക്കുപ്പികളാണ് താഴേക്ക് വീണത്. ലോറി നിർത്താതെ പോയതോടെ ആളുകൾ മദ്യക്കുപ്പികൾ വാരിക്കൂട്ടി. തുടർന്ന് പൊലീസ് അവിടെ എത്തി ബാക്കിയുള്ള പൊട്ടാത്ത മദ്യം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അനധികൃത മദ്യക്കടത്താണെന്നാണ് പൊലീസിന്‍റെ സംശയം.

പാലത്തിൽ ഇടിക്കുകയും ഉടൻതന്നെ ലോറിയുടെ മുകളിൽ കെട്ടിയ ടാർപ്പോളിയും നിരവധി കുപ്പികളും നിലത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു. എന്നാൽ ഡ്രൈവർ വാഹനം നിർത്താതെ പോകുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

രാവിലെ ആറരയോടു കൂടിയായിരുന്നു സംഭവം. ഹരിയാന രജിസ്‌ട്രേഷൻ ലോറിയാണ് നിർത്താതെ പോയത്. എന്നാല്‍ വാഹനത്തിൻറെ നമ്പർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ദൃക്‌സാക്ഷികൾ എഴുതിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

TAGS :

Next Story