Quantcast

''ഇ.പി കയറാത്ത വിമാനത്തിൽ കയറാൻ മടി, ഒന്നിച്ച് ഇൻഡിഗോയിൽ യാത്ര ചെയ്യണം''-തുറന്ന കത്തുമായി ഫർസീൻ മജീദ്

''മനസ്സിൽ ഒന്നും വെക്കാത്ത ആളാണ് സഖാവ് എന്ന് എനിക്കല്ലേ അറിയൂ.. ഈ പോണവരും വരണവരും ഒക്കെ അങ്ങയെ ആ വിമാനോം പറഞ്ഞ് അപമാനിക്കുന്നതിൽ എന്നോട് ഒന്നും തോന്നരുത്.''

MediaOne Logo

Web Desk

  • Updated:

    2022-09-19 12:39:01.0

Published:

19 Sep 2022 12:38 PM GMT

ഇ.പി കയറാത്ത വിമാനത്തിൽ കയറാൻ മടി, ഒന്നിച്ച് ഇൻഡിഗോയിൽ യാത്ര ചെയ്യണം-തുറന്ന കത്തുമായി ഫർസീൻ മജീദ്
X

കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ പരിഹസിച്ച് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിന് കേസ് നേരിടുന്ന ഫർസീൻ മജീദ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കിൽ ഫർസീന്റെ കുറിപ്പ്. ഗവർണർ താങ്കളെ അപമാനിക്കാൻ ശ്രമിച്ചത് ഏറെ വേദനയുണ്ടാക്കിയെന്ന് ഇ.പിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞു.

ഗവർണർ പദവി തന്നെ വേണ്ടാത്തതാണെന്ന് സഖാവ് പറഞ്ഞതാവും ഇങ്ങനെ വിളിച്ചുപറയാൻ ഗവർണറെ പ്രേരിപ്പിച്ചത്. മനസ്സിൽ ഒന്നും വെക്കാത്ത ആളാണ് സഖാവ് എന്ന് എനിക്കല്ലേ അറിയൂ.. ഈ പോണവരും വരണവരുമൊക്കെ അങ്ങയെ ആ വിമാനോം പറഞ്ഞ് അപമാനിക്കുന്നതിൽ എന്നോട് ഒന്നും തോന്നരുത്. ഇനിയെങ്കിലും സഖാവ് ആ വിമാനത്തിൽ കയറി ഒന്ന് യാത്ര ചെയ്ത് അപമാനിക്കുന്നവർക്ക് മറുപടി നൽകണം. അങ്ങ് കയറാത്ത വിമാനത്തിൽ എനിക്കും കയറാൻ ഒരു മടി പോലെ. ഞാനും പിന്നെ കയറീട്ടില്ല.. ഇതൊക്കെ ഒന്ന് കെട്ടടങ്ങുമെങ്കിൽ ഒന്നിച്ചുള്ള ഒരു ഇൻഡിഗോ യാത്രയ്ക്കുപോലും ഞാൻ തയാറാണ്-ഫർസീൻ പരിഹസിച്ചു.

ഇന്ന് രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ജയരാജനെതിരെ ഗവർണറുടെ വിമർശനം. മോശം പെരുമാറ്റത്തിനു വിമാനയാത്രാ വിലക്ക് നേരിട്ട കൺവീനറാണ് ഭരണമുന്നണിയുടേതെന്നാണ് ഗവർണർ പറഞ്ഞത്.

ഫർസീൻ മജീദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സഖാവ് ഇ.പിയോട് ഏറെ സ്‌നേഹത്തോടെ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫർസിൻ എഴുതുന്നത്...

നമ്മൾ മാത്രം ഉൾപ്പെട്ട ഒരു വിഷയത്തിൽ അങ്ങയെ ആ കാര്യോം പറഞ്ഞുകൊണ്ട് ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപമാനിക്കാൻ ശ്രമിച്ചത് എനിക്ക് ഏറെ വേദന ഉണ്ടാക്കി. നമ്മൾ രണ്ടുപേരുടെയും വിലക്ക് നിലവിൽ കഴിഞ്ഞു എന്നുള്ളത് പോലും ഈ മനുഷ്യൻ മനസിലാക്കിയിട്ടില്ല..

ഒരുപക്ഷെ അങ്ങ് ഇനി ഇൻഡിഗോ വിമാനത്തിൽ കയറുന്നേ ഇല്ലാ എന്ന് സ്വയം എടുത്ത തീരുമാനം കേട്ട് തെറ്റിദ്ധരിച്ചതാവും. എന്തൊക്കെ പറഞ്ഞാലും ആകെ 2-3 ആഴ്ചകൾ മാത്രം വിലക്ക് കിട്ടിയ തെറ്റേ നമ്മൾ ചെയ്തുള്ളൂ എന്നുള്ളത് നമുക്ക് അറിയാലോ..! ഈ ഗവർണർ പദവി തന്നെ വേണ്ടാത്ത പദവി ആണെന്ന് സഖാവ് പറഞ്ഞതാവും ഇതൊക്ക ഇങ്ങനെ വിളിച്ചു പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

മനസ്സിൽ ഒന്നും വെക്കാത്ത ആളാണ് സഖാവ് എന്ന് എനിക്കല്ലേ അറിയൂ.. എന്തൊക്കെ ആയാലും ഈ പോണവരും വരണവരും ഒക്കെ അങ്ങയെ ആ വിമാനോം പറഞ്ഞ് അപമാനിക്കുന്നതിൽ എന്നോട് ഒന്നും തോന്നരുത്. ഇനിയെങ്കിലും സഖാവ് ആ വിമാനത്തിൽ കയറി ഒന്ന് യാത്ര ചെയ്ത് അപമാനിക്കുന്നവർക്ക് മറുപടി നൽകണം എന്നാണ് എന്റെ അഭിപ്രായം.

സഖാവ് ഇ.പി യോട് ഏറെ സ്നേഹത്തോടെ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫർസിൻ എഴുതുന്നത്... നമ്മൾ മാത്രം ഉൾപ്പെട്ട ഒരു വിഷയത്തിൽ...

Posted by Farzin Majeed on Monday, September 19, 2022

പിന്നൊരു സത്യം കൂടി പറയട്ടെ.. അങ്ങ് കയറാത്ത വിമാനത്തിൽ എനിക്കും കയറാൻ ഒരു മടി പോലെ.. ഞാനും പിന്നെ കയറീട്ടില്ല..! ഇതൊക്കെ ഒന്ന് കെട്ടടങ്ങുമെങ്കിൽ ഒന്നിച്ചുള്ള ഒരു ഇൻഡിഗോ യാത്രയ്ക്ക് പോലും ഞാൻ തയാറാണ്.

എന്ന്-

മറുപടി നൽകുമെന്ന പ്രതീക്ഷയോടെ അങ്ങയുടെ പ്രിയപ്പെട്ട ഫർസിൻ മജീദ്(ഒപ്പ്)

Summary: "Hesitating to board a flight where EP does not board, I am ready to travel together in IndiGo"; Farzin Majeed writes an open letter to LDF convenor EP Jayarajan

TAGS :

Next Story