അച്ഛനെയും മകളെയും മർദിച്ച സംഭവം: പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
പെൺകുട്ടിയെ മർദിച്ച കാര്യം എഫ്.ഐ.ആറിൽ നേരത്തെ പരാമർശിച്ചിരുന്നില്ല
തിരുവനന്തപുരം: കാട്ടക്കടയിൽ പിതാവിനെയും മകളെയും കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കുറ്റക്കാർക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പാണ് കൂട്ടിച്ചേർത്തത്. പ്രേമനന്റെ മകളെ കയ്യേറ്റം ചെയ്തുവെന്നതാണ് പുതിയ കുറ്റം. പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കാട്ടാക്കട സ്വദേശി പ്രേമനനും മകൾക്കുമാണ് ഇന്നലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്.
പെൺകുട്ടിയെ മർദിച്ച കാര്യം എഫ്.ഐ.ആറിൽ നേരത്തെ പരാമർശിച്ചിരുന്നില്ല. മകളുടെയും മകളുടെ സുഹൃത്തിന്റെയും മുമ്പിൽ വെച്ചാണ് ജീവനക്കാർ പിതാവിനെ കയ്യേറ്റം ചെയ്തത്. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയുടെ കൺസഷന് കോഴ്സ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജീവനക്കാർ പറയുകയായിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് നാളെ ഹാജരാക്കാമെന്നും കൺസഷൻ അനുവദിക്കണമെന്നും പ്രേമനൻ അഭ്യർത്ഥിക്കുകയും ചെയ്തു. പിന്നീടാണ് ജീവനക്കാർ ഇദ്ദേഹത്തെ തൊട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ടുപോയി മർദിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ അഞ്ച് വകുപ്പുകളും സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകളായിരുന്നു.
Adjust Story Font
16