Quantcast

''ക്രൈസ്തവർ അധികാരത്തിനൊപ്പം നിൽക്കരുത്; അവർ നമ്മെ തേടിയും വന്നേക്കാം'' ഫാദർ പോൾ തേലക്കാട്

മീഡിയാവൺ 'എഡിറ്റോ റിയലി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Updated:

    2021-09-24 14:34:55.0

Published:

24 Sep 2021 12:58 PM GMT

ക്രൈസ്തവർ അധികാരത്തിനൊപ്പം നിൽക്കരുത്; അവർ നമ്മെ തേടിയും വന്നേക്കാം ഫാദർ പോൾ തേലക്കാട്
X

ക്രൈസ്തവർ അധികാരത്തിനൊപ്പം നിൽക്കരുതെന്നും ചിലപ്പോൾ അവർ നമ്മെ തേടിയും വന്നേക്കാമെന്നും സിറോ മലബാർ സഭാ മുൻ വക്താവും ക്രൈസ്തവ പണ്ഡിതനുമായ ഫാദർ പോൾ തേലക്കാട്ട്. ഒരു കൂട്ടരെ ശത്രുപക്ഷത്ത് നിർത്തി ബാക്കിയെല്ലാവരെയും കൂടെ പിടിച്ച് മുന്നേറുന്ന ശൈലിയിൽ, കുറച്ചു കഴിയുമ്പോൾ ഇന്ന് മിത്രമായവൻ നാളെ ശത്രുവാകുമെന്നും മീഡിയാവൺ എഡിറ്റോ റിയലിലൽ ഫാദർ പോൾ തേലക്കാട്ട് പറഞ്ഞു.

''ആദ്യം അവർ യഹൂദനെ അന്വേഷിച്ചുവന്നു, ഞാൻ യഹൂദനല്ലായിരുന്നു. പിന്നീട് മാർകിസ്റ്റുകാരനെ അന്വേഷിച്ചുവന്നു, ഞാൻ മാർകിസ്റ്റുകാരനായിരുന്നു. എന്നെ അന്വേഷിച്ചു വന്നപ്പോൾ എന്റെ കൂടെ ആരുമില്ലായിരുന്നൂവെന്ന'' കവിത പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.

എന്തുവന്നാലും അധികാരം വേണമെന്ന കാമം സകലർക്കും ഉണ്ടാകാവുന്നതാണെന്നും ആ കാമത്തെ പിടിച്ചുനിർത്തേണ്ടത് വിശ്വാസത്തിന്റെയും ദർശനത്തിന്റെയും ഫലമായിട്ടാണെന്നും അതിനെതിര് ചെയ്യുന്നത് ക്രൈസ്തവതയെ ഒറ്റിക്കൊടുക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം ആവർത്തിക്കുന്നത് ചരിത്രത്തിലെ തെറ്റുകൾ ആവർത്തിക്കുമ്പോഴാണ്. നാസി ഭരണകാലത്ത് നാസികളെ രക്ഷകരായി കണ്ട ക്രൈസ്തവരും സഭാധ്യക്ഷരുമുണ്ടായിരുന്നെന്നും ആ ചരിത്രം ആവർത്തിക്കുന്നതിലേക്ക് ക്രൈസ്തവരിൽ ആരും പോകില്ല, പോകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ക്രൈസ്തവിക സ്ഥാപനങ്ങളുടെ ഭാവിയല്ലെന്നും അവ നിലനിർത്താൻ അധികാര പങ്കാളിത്തമുണ്ടാക്കുന്നവർ അവ നിലനിൽക്കുന്നത് ഒരു ആദർശത്തിന്റെ അടിത്തറയിലാണെന്ന് ഓർക്കണമെന്നും സർവരെയും ഉൾക്കൊള്ളുന്നതാണ് യേശുവിന്റെ ദർശനമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ അധികാരത്തിലെത്താനുള്ള ബി.ജെ.പിയുടെ താൽപര്യങ്ങൾക്ക് ചില ക്രൈസ്തവ പുരോഹിതർ വഴിപ്പെടുകയാണെന്ന് പോൾ തേലക്കാട്ട് വിമർശിച്ചു. ഹിന്ദു സമുദായത്തിൽ നിന്ന് ആവശ്യത്തിന് പിന്തുണ കിട്ടാതിരിക്കുമ്പോൾ സുറിയാനി ക്രിസ്ത്യാനികളെ കൂടെച്ചേർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇത് വേദനാജനകമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പ്രയോഗം കത്തോലിക്കാ സഭയിലെ ധാർമികനേതൃത്വത്തിന്റെ അപചയമാണെന്നും സൗഹാർദ അന്തരീക്ഷത്തെ അത് കലുഷിതമാക്കിയെന്നും പോൾ തേലക്കാട്ട് വിമർശിച്ചു.

TAGS :

Next Story