'എങ്ങനെയാണ് ഇവർക്കൊക്കെ സ്വന്തം വിദ്യാർഥികൾക്ക് മുന്നിൽ തലയുയർത്തിപ്പിടിച്ച് ക്ലാസെടുക്കാൻ കഴിയുക?' - വി.ടി ബൽറാം
' ഒന്നുകിൽ ഒട്ടും അഭിമാനബോധമില്ലാതിരിക്കണം, അല്ലെങ്കിൽ നല്ല തൊലിക്കട്ടിയുണ്ടായിരിക്കണം '
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നെന്ന ആരോപണങ്ങൾക്കിടെ പ്രിയ വർഗീസിനെ ഉന്നംവെച്ച് കുറിപ്പുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം.
എങ്ങനെയാണ് ഇവർക്കൊക്കെ ഭാവിയിൽ സ്വന്തം വിദ്യാർഥികൾക്ക് മുന്നിൽ തലയുയർത്തിപ്പിടിച്ച് ക്ലാസെടുക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ 'തിരിച്ച്, വിദ്യാർത്ഥികൾ ഇവരെ എങ്ങനെയായിരിക്കും കാണുന്നുണ്ടാവുക?' എന്ന ചോദ്യവും വി.ടി ബൽറാം ചോദിച്ചു.
' ഒന്നുകിൽ ഒട്ടും അഭിമാനബോധമില്ലാതിരിക്കണം, അല്ലെങ്കിൽ നല്ല തൊലിക്കട്ടിയുണ്ടായിരിക്കണം '- വി.ടി ബൽറാം പറഞ്ഞു.
'റിട്ടയർ ചെയ്യുന്നതുവരെയുള്ള ഏതെങ്കിലും ഒരു ദിവസമെങ്കിലും ഈ ഉളുപ്പില്ലായ്മയിൽ നിന്ന് ഇവർക്കൊക്കെ പുറത്ത് കടക്കാൻ കഴിയുമോ? ഒരു ദിവസമെങ്കിലും മന:സംതൃപ്തിയോടെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങാൻ സാധിക്കുമോ?'- വി.ടി ബൽറാം കൂട്ടിച്ചേർത്തു.
Adjust Story Font
16