Quantcast

ആഷിഖ് അബുവിൻ്റെ രാജി വിചിത്രമെന്ന് ഫെഫ്ക; അംഗത്വം പുതുക്കാൻ അടച്ച തുക തിരികെ നൽകും

സിബി മലയിലിനെതിരെ ആഷിഖ് ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും ഫെഫ്ക

MediaOne Logo

Web Desk

  • Updated:

    2024-08-30 16:36:53.0

Published:

30 Aug 2024 4:18 PM GMT

Fefka says Abus resignation is strange for Ashi; The amount paid to renew the membership will be refunded, latest news malayalam, ആഷിക്ക് അബുവിൻ്റെ രാജി വിചിത്രമെന്ന് ഫെഫ്ക; അംഗത്വം പുതുക്കാൻ അടച്ച തുക തിരികെ നൽകും
X

കൊച്ചി: മലയാള ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെയും സംവിധായകരുടെയും സംഘടനയായ ഫെഫ്കയിൽ (Film Employees Federation of Kerala) നിന്നുള്ള ആഷിഖ് അബുവിൻ്റെ രാജി വിചിത്രമെന്ന് ഫെഫ്ക. വരി സംഖ്യ അടയ്ക്കാത്തതിനാൽ ആഷിഖ് അബുവിൻ്റെ അംഗത്വം പുതുക്കിയിരുന്നില്ല. ഈ മാസമാണ് കുടിശ്ശിക തുക പൂർണ്ണമായും അടച്ചതെന്നും അംഗത്വം പുതുക്കൽ അടുത്ത എക്സിക്യുട്ടീവ് കമ്മിറ്റി പരിഗണിക്കാനിരിക്കെയാണ് ആഷിക്ക് രാജിവെച്ചതെന്നും ഫെഫ്ക പറഞ്ഞു. രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്നും അടച്ച തുക തിരികെ നൽകാനും ഫെഫ്ക തീരുമാനിച്ചു.

സിബി മലയിലിനെതിരെ ആഷിക്ക് ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും ഫെഫ്ക വിശദീകരിച്ചു. തന്റെ പ്രതിഫലത്തിൽ നിന്ന് നേതൃത്വം കമ്മീഷൻ ആവശ്യപ്പെട്ടുവെന്നും 20 ശതമാനം കമ്മീഷനു വേണ്ടി സിബി മലയിലും വാശി പിടിച്ചെന്നുമാണ് ആഷിക്ക് പറഞ്ഞത്. തുടർന്ന് താനും സിബി മലയിലും തമ്മിൽ വാക് തർക്കം ഉണ്ടായെന്നും നിർബന്ധ പൂർവ്വം വാങ്ങിയ തുക ഒടുവിൽ തിരികെ തന്നുവെന്നും ആഷിഖ് അബു ആരോപിച്ചിരുന്നു.

അതേസമയം ആഷിഖ് അബുവിൻ്റെ രാജി ലഭിച്ചില്ലെന്ന് ഫെഫ്ക ജനറൽ കൗൺസിൽ അംഗം ബെന്നി ആശംസ രം​ഗത്തുവന്നിരുന്നു. റൈഫിൾ ക്ലബ്, ലൗലി എന്നീ സിനിമകളുടെ അണിയറ പ്രവർത്തകർക്ക് ആക്ഷിഖ് പണം കൊടുക്കാനുണ്ടെന്നും അന്തസും മാന്യതയുമുണ്ടെങ്കിൽ ജോലിയെടുത്ത ആളുകൾക്ക് പണം കൊടുക്കണമെന്നും ബെന്നി പറഞ്ഞു. പണം കൊടുത്ത ശേഷം രാജിയെ കുറിച്ച് ചിന്തിക്കാമെന്നും ബെന്നി ആശംസ മാധ്യമങ്ങളോട് പറഞ്ഞു.

നിലപാടിൻറെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്നതായി ആഷിഖ് അബു തന്റെ രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. സാ​മൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഫെഫ്ക പരാജയമാണെന്ന കടുത്ത വിമർശനവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.

TAGS :

Next Story