ഹിഗ്വിറ്റ വിവാദം; ഫിലിം ചേംബർ അന്തിമ തീരുമാനം വ്യാഴാഴ്ച
നിർമാതാവ് ബോബി തര്യനോട് നേരിട്ടെത്താൻ ചേംബർ നിർദേശം നൽകി.
കൊച്ചി: ഹിഗ്വിറ്റ സിനിമയുടെ പേരിന്റെ കാര്യത്തിൽ ഫിലിം ചേംബർ അന്തിമ തീരുമാനം വ്യാഴാഴ്ച. സിനിമയുടെ അണിയറ പ്രവർത്തകർക്ക് പറയാനുള്ളത് കൂടി കേൾക്കുമെന്ന് ഫിലിം ചേംബർ അറിയിച്ചു.
നിർമാതാവ് ബോബി തര്യനോട് നേരിട്ടെത്താൻ ചേംബർ നിർദേശം നൽകി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്. സിനിമയുടെ പേര് മാറ്റണമെന്ന അറിയിപ്പ് ഫിലിം ചേംബറില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ ഹേമന്ത് ജി നായര്‍ പ്രതികരിച്ചിരുന്നു.
2019 നവംബര്‍ എട്ടിന് മലയാളത്തിലെ പ്രമുഖ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഹിഗ്വിറ്റ എന്ന സിനിമയുടെ പേര് അനൗണ്‍സ് ചെയ്തതാണ്. മൂന്ന് വര്‍ഷമില്ലാതിരുന്ന വിവാദം പെട്ടെന്നുണ്ടായത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും സംവിധായകന്‍ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളാണ് സിനിമയുടെ ടൈറ്റില്‍ 2019ല്‍ അനൗണ്‍സ് ചെയ്തത്. മൂന്ന് വര്‍ഷമായിരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശശി തരൂരിന്‍റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതെന്നും സംവിധായകന്‍ വ്യക്തമാക്കി.
അതേസമയം, ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പ് ലഭിച്ചെന്നാണ് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍റെ പ്രതികരണം. ഫിലിം ചേംബറാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
എൻ.എസ് മാധവന്റെ പ്രശസ്തമായ കഥയാണ് ഹിഗ്വിറ്റ. അതേ പേര് ഒരു സിനിമയ്ക്കു നല്‍കിയതിലെ ദുഃഖം അദ്ദേഹം നേരത്തെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഹിഗ്വിറ്റ എന്ന സിനിമയ്ക്ക് എന്‍.എസ് മാധവന്‍റെ കഥയുമായി ഒരു ബന്ധവുമില്ലെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16