ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് അന്തരിച്ചു
നിരവധി മലയാള സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്
കൊച്ചി: പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് (43) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ പനമ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് ചിങ്ങോലിയാണ് സ്വദേശം. മീഡിയവണില്‍ സീനിയര്‍ വിഷ്വല്‍ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.
നിരവധി മലയാള സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല, ഓപ്പറേഷൻ ജാവ, വൺ , ചാവേർ, രാമചന്ദ്ര ബോസ്സ് & Co, ഉടൽ , ആളങ്കം, ആയിരത്തൊന്ന് നുണകൾ , അഡിയോസ് അമിഗോ , എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ . മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ , നസ്‍ലന്‍റെ ആലപ്പുഴ ജിംഖാന , തരുൺ മൂർത്തി-മോഹൻലാൽ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകിട്ട് അഞ്ച് മണിയോടെ ആനാരി ജുമാ മസ്ജിദിൽ ഖബറടക്കും. മാതൃഭൂമി ചാനൽ കായംകുളം റിപ്പോർട്ടറും ഫോട്ടോഗ്രാഫറുമായ ബി.എം ഇർഷാദ് സഹോദരനാണ്.
Adjust Story Font
16