Quantcast

കെ.എസ്.ആർ.ടി.സിക്ക് 30 കോടി അനുവദിച്ച് ധനവകുപ്പ്

കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം മുടങ്ങുന്നതിൽ ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    8 Nov 2023 3:30 PM GMT

Finance Department, KSRTC, ksrtc salary, latest malayalam news, ധനകാര്യ വകുപ്പ്, കെഎസ്ആർടിസി, കെഎസ്ആർടിസി ശമ്പളം, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.തിങ്കളാഴ്ച 70 കോടി അനുവദിച്ചതിന് പിന്നാലെയാണ് 30 കോടി രൂപ കൂടി അനുവദിച്ചത്.


കെ.എസ്.ആർ.ടി.സിലെ പെൻഷൻ വിതരണം മുടങ്ങുന്നതിൽ ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പണം അനുവദിച്ചത്.


രണ്ടാം പിണറായി സർക്കാർ 4833 കോടി രൂപയാണ്‌ കെ.എസ്‌.ആർ.ടി.സിക്ക്‌ സഹായമായി നൽകിയത്‌. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ ആകെ നൽകിയത്‌ 9796 കോടി രൂപയാണ്.



TAGS :

Next Story