സാമ്പത്തിക തട്ടിപ്പ് കേസ്; മാണി.സി.കാപ്പൻ എം.എൽ.എക്ക് തിരിച്ചടി
വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി.സി.കാപ്പൻ എം.എൽ.എക്ക് തിരിച്ചടി. വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി നിരീക്ഷിച്ചിരുന്നു. കാരണങ്ങൾ ചൂണ്ടിക്കാട്ടാതെയാണ് വിചാരണ കോടതി നടപടിയെന്നാരോപിച്ചാണ് മാണി സി കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്.
മുംബൈ സ്വദേശിയായ വ്യവസായിയാണ് മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ഉന്നയിച്ചത്. കേസിൽ തുടർ നടപടികൾ തുടങ്ങിയ സാഹചര്യത്തിലായിരുന്നു അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
Next Story
Adjust Story Font
16