ഓവര്‍ലോഡ് ആരോപിച്ച് 25000 രൂപ പിഴ; മോട്ടോര്‍ വാഹന വകുപ്പിനെതിരെ വ്യാപക പ്രതിഷേധം
കോവിഡ് കാലത്ത് ഓവര്‍ലോഡിന്‍റെ പേരില്‍ ഡ്രൈവര്‍മാരെ നിരന്തരം ദ്രോഹിക്കുന്ന വാഹനവകുപ്പിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം.
കോവിഡ് കാലത്ത് ഓവര്‍ലോഡിന്‍റെ പേരില്‍ ഡ്രൈവര്‍മാരെ നിരന്തരം ദ്രോഹിക്കുന്ന വാഹനവകുപ്പിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. അധിക ഭാരത്തിന്‍റെ പേരിൽ ലോറി ഡ്രൈവർക്ക് കൊല്ലത്തു വച്ച് കഴിഞ്ഞ ദിവസം ഇരുപത്തിഅയ്യായിരം രൂപ പിഴ ലഭിച്ചു. ഇതിനെത്തുടര്‍ന്ന് ലോറി ഡ്രൈവര്‍മാരെ മോട്ടർ വാഹന ഉദ്യോഗസ്ഥർ മനപൂര്‍വം ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്ന് കെ.ബി ഗണേഷ്കുമാർ എം.എൽ.എ ആവശ്യപ്പെട്ടു.
കൂടല്‍ ഇഞ്ചപ്പാറ സ്വദേശി സുമേഷിനാണ് കഴിഞ്ഞദിവസം പത്തനാപുരം മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ഭാഗത്തു നിന്ന് ദുരനുഭവം ഉണ്ടായത്. ലോറിയിലെ അധിക ഭാരത്തിന്‍റെ പേരിൽ സുമേഷിന് ഇരുപത്തിഅയ്യായിരം രൂപയുടെ പിഴ കൊല്ലത്തു വെച്ച് ലഭിച്ചതാണ്. അഞ്ചു ദിവസത്തിന് ശേഷം പത്തനാപുരത്ത് വെച്ച് എം.വി.ഐ വണ്ടി വീണ്ടും പിടികൂടി. ഇനിയും പിഴ ഈടാക്കിയാൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാകുമെന്ന് പറഞ്ഞപ്പോൾ എം.വി.ഐ മോശമായി പെരുമാറിയെന്ന് സുമേഷ് പറയുന്നു.
ലോറിയുടെ ടയറുകൾ നശിപ്പിച്ചതായും പരാതിയുണ്ട്. വിഷയത്തിൽ ഇടപ്പെട്ട കെ.ബി.ഗണേഷ്കുമാർ എംഎൽഎ എംവിഐയെ ഫോണിൽ വിളിച്ചു. ഗതാഗതമന്ത്രി മുൻപാകെ വിഷയം ബോധിപ്പിക്കുമെന്ന് ഗണേഷ്കുമാര്‍ ഡ്രൈവര്‍മാര്‍ക്ക് ഉറപ്പ് നല്‍കി. അതേസമയം നിരന്തരം താക്കീത് ചെയ്തിട്ടും നിയമ ലംഘനം നടത്തിയതിനാണ് വാഹനം പിടികൂടിയതെന്നാണ് എം.വി.ഐയുടെ വിശദീകരണം.
Adjust Story Font
16