സ്റ്റാർബക്സ് ഔട്ട്ലെറ്റിൽ ഫലസ്തീന്‍ പോസ്റ്റർ: പ്രതിഷേധ മാര്‍ച്ചിനെതിരെയും കേസെടുത്തു
സ്റ്റാർബക്സിന്‍റെ കോഴിക്കോട് ഔട്ട്ലെറ്റിൽ ഫലസ്തീൻ അനുകൂല പോസ്റ്റർ പതിച്ചതിന് ഫാറൂഖ് കോളജ് വിദ്യാർത്ഥികളായ ആറ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു
കോഴിക്കോട്: സ്റ്റാർബക്സ് ഔട്ട്ലെറ്റിൽ പോസ്റ്റർ പതിച്ചതിന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ കേസെടുത്തതിനെതിരെ നടന്ന പ്രതിഷേധത്തിലും പൊലീസ് നടപടി. ഫാറൂഖ് കോളജിലെ ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. ഇതിനെതിരെ കോഴിക്കോട്ടെ സ്റ്റാര്‍ബക്സ് ഔട്ട്ലെറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയവ 40ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമാന വകുപ്പുകളാണു പ്രതിഷേധ മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയും കോഴിക്കോട് ടൗൺ പൊലീസ് ചുമത്തിയിരിക്കുന്നത്.
സ്റ്റാർബക്സ് ഔട്ട്ലെറ്റിൽ ഫലസ്തീൻ അനുകൂല പോസ്റ്റർ പതിച്ചതിനാണ് ഫാറൂഖ് കോളജ് വിദ്യാർത്ഥികളായ ആറ് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സ്റ്റാർബക്സ് ഔട്ട്ലെറ്റിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മാർച്ച് സംഘടിപ്പിച്ചത്. ഈ മാർച്ചിൽ പങ്കെടുത്ത ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണു ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തത്.
പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചവർക്കെതിരെയും കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കള്‍ അറിയിച്ചു.
Summary: Kozhikode town police file case against 40 Fraternity Movement activists in the protest against the student leaders being booked for putting up a Palestine solidarity poster at the Starbucks outlet.
Adjust Story Font
16