‘മോദിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി,അന്തസ് ഹനിച്ചു’ പ്രധാനമന്ത്രിയെ വിമർശിച്ചയാൾക്കെതിരെയുള്ള എഫ്.ഐ.ആർ പുറത്ത്
ഇലക്ടറല്‍ ബോണ്ട് അടക്കമുള്ളവയെ വിമര്‍ശിച്ചതിന് ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയിലാണ് വിദ്വേഷ പ്രചാരണമുള്‍പ്പടെയുള്ള വകുപ്പുകളിട്ട് കേസെടുത്തത്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സോളിഡാരിറ്റി തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പൊലീസ് എഫ്.ഐ.ആർ പുറത്ത്.ഇലക്ടറൽ ബോണ്ട് അടക്കമുള്ള വിഷയങ്ങളിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ മോദിയുടെ സൽപ്പേരിന് കളങ്കമുണ്ടായെന്നും,അന്തസ് ഹനിക്കപ്പെട്ടുമെന്നാണ് എഫ്.ഐ.ആറിലുള്ളത്.
ഇലക്ടറല്‍ ബോണ്ട് അടക്കമുള്ളവയെ വിമര്‍ശിച്ചതിന് നബീല്‍ നാസറിനെതിരെ പാലോട് പൊലീസ് വിദ്വേഷ പ്രചാരണമുള്‍പ്പടെയുള്ള വകുപ്പുകളിട്ടാണ് കേസെടുത്തത്. ‘ഇലക്ടറൽ ബോണ്ടിനെതിരെ നബീൽ ഫേസ്ബുക്കിലിട്ട പോസ്റ്റുകൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ഉദ്ദേശത്തോടുകൂടിയാണ്. വിമർശന പോസ്റ്റുകൾ, രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വിദ്വേഷങ്ങളും സംഘർഷങ്ങളും ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും’ റിപ്പോർട്ടിൽ പൊലീസ് എഴുതിച്ചേർത്തിട്ടുണ്ട്.
ബി.ജെ.പി നേതാക്കളുടെ പരാതിയിലാണ് പാലോട് പോലീസ് കേസെടുത്തത്. പൊലീസിന്റെ വിചിത്ര നടപടിയിൽ വ്യാപകപ്രതിഷേധമുയർന്നിട്ടുണ്ട്.
Adjust Story Font
16