തിരുവനന്തപുരത്ത് വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളി മരിച്ചു
ഒപ്പമുണ്ടായിരുന്ന നാലുപേർ നീന്തി രക്ഷപ്പെട്ടു
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി ജോസഫാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാലുപേർ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ശക്തമായ കടൽക്ഷോഭത്തിൽ തിരമാലയിൽപ്പെട്ട് ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് മറിയുകയായിരുന്നു. ജോസഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറേദിവസങ്ങളായി പ്രദേശത്ത് ശക്തമായ കടൽക്ഷോഭമുണ്ടായിരുന്നു.
Next Story
Adjust Story Font
16