Quantcast

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന് പൊലീസ് റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    22 March 2025 12:56 PM

Published:

22 March 2025 10:32 AM

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കുട്ടി മരിച്ചു. അഞ്ചരമാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. ഒരു മാസത്തിനിടെ രാണ്ടാമത്തെ കുട്ടിയാണ് ഇവിടെ മരിക്കുന്നത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണം എന്നാണ് പൊലീസ് റിപ്പോർട്ട്. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.

ശ്വാസംമുട്ടലിനെ തുടർന്നാണ് ഇന്ന് രാവിലെ കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ശിശുക്ഷേമ സമിതിയിൽ കുഞ്ഞ് മരിക്കുന്നത്. ഫെബ്രുവരി 28ന് രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. കുട്ടിക്ക് അനാരോഗ്യം ഉണ്ടായിരുന്നെന്നും കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നെന്നുമാണ് ശിശുക്ഷേമ സമിതി അധികൃതർ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയോളം കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും പറയുന്നു.

TAGS :

Next Story