Quantcast

ആലപ്പുഴയില്‍ കാപ്പ ചുമത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഫ്ലക്സ് ബോർഡ്

അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയായ സിബി ശിവരാജനെതിരെ പാര്‍ട്ടി ഇതുവരെ നടപടിയെടുത്തിട്ടില്ല

MediaOne Logo

Web Desk

  • Updated:

    27 Jun 2024 5:21 AM

Published:

27 Jun 2024 5:20 AM

Kappa,CPM leader Kappa,CPM,latest malayalam news,കാപ്പ,ആലപ്പുഴ സിപിഎം,സിപിഎം നേതാവിന് കാപ്പ,
X

ആലപ്പുഴ: ആലപ്പുഴയിൽ കാപ്പ ചുമത്തിയ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന് ഐക്യദാർഢ്യ ബോർഡ്. രണ്ടു ദിവസം മുൻപ് കാപ്പ ചുമത്തിയ കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജന് പിന്തുണയുമായാണ് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

ബോർഡിന് പിന്നിൽ സിപിഎമ്മിലെ ഒരു വിഭാഗമെന്ന് സൂചന. കാപ്പ ചുമത്തിയ നേതാവിന് ഇതുവരെയും പാർട്ടിയിൽ നിന്നും നടപടി എടുത്തിട്ടില്ല. അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിബി ശിവരാജൻ. 'നമ്മുടെ നാട്ടിലെ പ്രതിസന്ധി ഘട്ടത്തിലും കോവിഡും പ്രളയവും വന്നപ്പോൾ നമ്മുടെ നാടിനൊപ്പം നിന്ന ചങ്ങാതിയും കഞ്ചാവ് ലോബിക്കും മയക്കുമരുന്ന് മാഫിയക്കും എതിരെ വരും തലമുറയെ രക്ഷിക്കാൻ നമുക്ക് മുന്നിൽ നിന്നും പോരാടിയ സുഹൃത്ത് സിബി ശിവരാജന് ഐക്യദാർഢ്യം'.. എന്നാണ് ഫ്‌ളക്‌സ് ബോർഡിലുള്ളത്.


TAGS :

Next Story