Quantcast

വിമാനത്തിലെ പ്രതിഷേധം: ആസൂത്രണത്തിൽ സുധാകരനും സതീശനും പങ്ക്, പരാതി നൽകുമെന്ന് ഡി.വൈ.എഫ്.ഐ

ഗൂഢാലോചനയിലെ പങ്കാളിത്തം വിശദമായി അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്

MediaOne Logo

Web Desk

  • Updated:

    2022-07-20 11:56:43.0

Published:

20 July 2022 11:48 AM GMT

വിമാനത്തിലെ പ്രതിഷേധം: ആസൂത്രണത്തിൽ സുധാകരനും സതീശനും പങ്ക്, പരാതി നൽകുമെന്ന് ഡി.വൈ.എഫ്.ഐ
X

തിരുവനന്തപുരം: വിമാനത്തിൽവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പ്രതിഷേധം ആസൂത്രണം ചെയ്തതിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഇതു സംബന്ധിച്ച് ഡിവൈ.എഫ്.ഐ പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിമാനത്തിലെ പ്രതിഷേധത്തിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

മുഖ്യമന്ത്രിക്കെതിരെ വധശ്രമമാണ് നടന്നത്. ഡിവൈ.എഫ്.ഐ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും വി.കെ സനോജ് അറിയിച്ചു. ഗൂഢാലോചനയിലെ പങ്കാളിത്തം വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണം നൽകിയത് കണ്ണൂർ ഡിസിസിയാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഹരജിയിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇ.പി ജയരാജനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. വലിയ തുറ പൊലീസിനാണ് കോടതി നിർദേശം.

കോടതി ഉത്തരവ് സിപിഎമ്മിന് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്താനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണൽ സ്റ്റാഫിനെതിരേയും കേസെടുക്കും. വിമാനത്തിൽ വെച്ച് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫും ക്രൂരമായി മർദ്ദിച്ചെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയിൽ ഹരജി നൽകുകയായിരുന്നു.

TAGS :

Next Story