ഭക്ഷ്യവിഷബാധ: കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്
തൊടുപുഴ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസെടുത്തത്
എറണാകുളം: കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്. ഭക്ഷ്യവിഷബാധയേറ്റെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. നേരത്തെ കോട്ടയം സ്വദേശിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഹോട്ടലിനെതിരെ നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
കഴിഞ്ഞ 21-ാം തിയതി ഈ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചിരുന്നെന്നും ഇതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും വിവിധ ആശുപത്രികളിൽ ചികിത്സ തേടേണ്ടി വരുകയും ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഈ പരാതിക്ക് പിന്നാലെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് മരിച്ച കോട്ടയം സ്വദേശിയുടെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
Next Story
Adjust Story Font
16