വിവാഹസൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; മലപ്പുറത്ത് 60ഓളം പേർ ചികിത്സയിൽ
പെരുമ്പടപ്പിലെ വിവാഹ സൽക്കാരത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് ഭക്ഷ്യവിഷബാധ. പെരുമ്പടപ്പിലെ വിവാഹ സൽക്കാരത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥത നേരിട്ട 60 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ഇന്നലെയായിരുന്നു വിവാഹസൽക്കാരം. പുത്തൻപള്ളി, പൊന്നാനി എന്നിവിടങ്ങളിലാണ് ആളുകൾ ചികിത്സ തേടിയിട്ടുള്ളത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Next Story
Adjust Story Font
16