വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ സി.ഐ മരിച്ച നിലയില്‍
കേസിൽ ഹൈക്കോടതി ഇന്നലെ സൈജുവിന്റെ ജാമ്യം റദ്ദാക്കിയിരുന്നു
കൊച്ചി: എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ മുൻ സി.ഐയെ മരിച്ച നിലയിൽ കണ്ടെത്തി. മലയൻകീഴ് മുൻ സി.ഐ എ .വി സൈജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് എ .വി സൈജു . കേസിൽ ഹൈക്കോടതി ഇന്നലെ സൈജുവിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.വ്യാജ രേഖ ഉണ്ടാക്കിയാണ് സൈജു ജാമ്യം നേടിയത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കിയത്. ഇയാൾ മറ്റൊരു കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Next Story
Adjust Story Font
16