കേരള കോൺഗ്രസ് എമ്മിലേക്കു മടങ്ങാന്‍ ജോണി നെല്ലൂർ; ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തി
കേരള കോൺഗ്രസ് എം വിട്ട ജോണി നെല്ലൂർ കഴിഞ്ഞ വർഷം ഏപ്രിലിലാണ് എൻ.പി.പി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്
ജോണി നെല്ലൂര്‍
കോട്ടയം: മുൻ എം.എൽ.എ ജോണി നെല്ലൂർ ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തി. പാലായിലെത്തിയാണു സന്ദർശനം. അദ്ദേഹം ഉടൻ കേരള കോൺഗ്രസ് എം അംഗത്വം ഉടൻ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
മാതൃസംഘടനയിലേക്കു മടങ്ങാനാകുന്നതു സന്തോഷകരമാണെന്ന് ജോണി നെല്ലൂർ കൂടിക്കാഴ്ചയ്ക്കുമുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളാ കോൺഗ്രസ് എമ്മിൽ ചേരാൻ നേരത്തെ ജോണി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജോസ് കെ. മാണിയുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു.
നേരത്തെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്നു. പിന്നീട് ജോസഫ് വിഭാഗത്തോടൊപ്പവും ചേര്‍ന്നു. മാസങ്ങള്‍ക്കുമുന്‍പാണ് കേരള കോൺഗ്രസ് എം വിട്ടത്. ഇതിനുശേഷം 2023 ഏപ്രിലിൽ ജോണി നെല്ലൂർ വർക്കിങ് ചെയർമാനായി നാഷനൽ പ്രോഗ്രസീവ് പാർട്ടി(എൻ.പി.പി) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. മുൻ ന്യൂനപക്ഷ കമ്മിഷൻ അംഗം വി.വി അഗസ്റ്റിൻ, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, കെ.ഡി ലൂയിസ് എന്നിവരും നെല്ലൂരിനൊപ്പം പുതിയ പാർട്ടിയിലുണ്ടായിരുന്നു.
എന്നാൽ, യു.ഡി.എഫിൽ അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ജോണി നെല്ലൂർ സ്വന്തം പാർട്ടി വിട്ട് കേരള കോൺഗ്രസിലേക്കു മടങ്ങുന്നത്. വി.ഡി സതീശൻ പ്രതിപക്ഷ നേതാവായ ശേഷം യു.ഡി.എഫ് നിരന്തരം അവഗണിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
Summary: Former MLA Johnny Nellore meets Jose K Mani
Adjust Story Font
16