Quantcast

മാലിന്യക്കൂമ്പാരമായി ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരം; മാലിന്യനീക്കം കാര്യക്ഷമമല്ലെന്ന് പരാതി

പോളയും മാലിന്യങ്ങളും വന്നടിയുന്ന കടല്‍ത്തീരം സഞ്ചാരികളെ അകറ്റുന്നുവെന്ന ആരോപണമാണ് ഉയരുന്നത്

MediaOne Logo

Web Desk

  • Published:

    3 Feb 2023 1:07 AM GMT

fort kochi beach
X

ഫോര്‍ട്ട് കൊച്ചി ബീച്ച്

കൊച്ചി: ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരത്ത് മാലിന്യനീക്കം കാര്യക്ഷമമല്ലെന്ന് പരാതി. പോളയും മാലിന്യങ്ങളും വന്നടിയുന്ന കടല്‍ത്തീരം സഞ്ചാരികളെ അകറ്റുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

ജർമ്മൻ സ്വദേശിയായ റാൽഫ് ഫോർട്ട് ഫോർട്ടുകൊച്ചി കടപ്പുറത്തെ മലിന അവസ്ഥ കണ്ട് മനം മടുത്ത് അദ്ദേഹം തന്നെ ഒരു ചൂൽ വാങ്ങി കടപ്പുറം ശുചീകരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇദ്ദേഹം കടപ്പുറത്ത് ശുചീകരണം നടത്തി വരികയാണ്. അടിച്ചു തൂത്ത മാലിന്യം വലിയ കവറിലാക്കി മാറ്റിവെക്കുകയാണ് പതിവ്. കുറ്റം പറയരുതല്ലോ ഇദ്ദേഹം ശേഖരിച്ചു വെച്ചിരുന്ന മാലിന്യം കോര്‍പറേഷന്‍റെ വാഹനമെത്തി കൊണ്ടു പോകുകയും ചെയ്തു. കടപ്പുറത്തെ മാലിന്യം നീക്കാൻ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആളെ നിയമിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അത് കാര്യക്ഷമമാകുന്നില്ലെന്നാണ് ആക്ഷേപം.

ലോകശ്രദ്ധ നേടിയ ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരം പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ഇടതടവില്ലാതെ മാലിന്യനീക്കം നടത്തുവാനും കടപ്പുറവും പരിസരവും സൗന്ദര്യവത്ക്കരിക്കുവാനും അധികൃതര്‍ മടികാണിക്കുകയാണെന്ന ആക്ഷേപം ഇത് ആദ്യത്തേതല്ല. സഞ്ചാരികള്‍ക്കായി വൃത്തിയുളള ശൗചാലയങ്ങളും പേരിന് പോലുമില്ല. വിനോദസഞ്ചാര മേഖലയിലെ വികസനത്തിനായി കോടികള്‍ മുടക്കുമ്പോഴും ഏറ്റവും അധികം ഊന്നല്‍ കൊടുക്കേണ്ട അടിസ്ഥാന വിഷയങ്ങളെ ഇനിയെങ്കിലും കണ്ടില്ലെന്ന് നടിക്കരുതെന്നാണ് സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരു പോലെ പറയാനുള്ളത്.

TAGS :

Next Story