Quantcast

യു.പിയിൽ അഫ്രീൻ ഫാത്തിമയുടെ വീട് തകർത്ത സംഭവം: ദേശീയപാത ഉപരോധിച്ച് ഫ്രറ്റേണിറ്റി; പ്രവർത്തകരെ തല്ലിച്ചതച്ച് പൊലീസ്

പൊലീസ് ബൂട്ടിട്ടു ചവിട്ടിയെന്ന് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ആയിഷ റെന്ന പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-06-12 15:31:41.0

Published:

12 Jun 2022 3:26 PM GMT

യു.പിയിൽ അഫ്രീൻ ഫാത്തിമയുടെ വീട് തകർത്ത സംഭവം: ദേശീയപാത ഉപരോധിച്ച് ഫ്രറ്റേണിറ്റി; പ്രവർത്തകരെ തല്ലിച്ചതച്ച് പൊലീസ്
X

മലപ്പുറം: ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് ഉത്തർപ്രദേശ് പോലീസ് തകർത്തതിൽ പ്രതിഷേധിച്ച് മലപ്പുറത്ത് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കോഴിക്കോട്ട് ട്രെയിൻ തടയുകയും ചെയ്തു. മലപ്പുറത്ത് നടന്ന പ്രതിഷേധത്തെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. പ്രവർത്തകരെ പൊലീസ് തല്ലിച്ചതക്കുകയും അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു. ദേശീയ നേതാക്കൾ അടക്കമുള്ളവർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.

ഇന്നു വൈകീട്ട് അഞ്ചരയോടെയാണ് ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രകടനമായെത്തി മലപ്പുറത്ത് ദേശീയപാത ഉപരോധിച്ചത്. മലപ്പുറത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന ദേശീയപാതയിൽ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടയിൽ പൊലീസ് സംഘം യാതൊരു പ്രകോപനവുമില്ലാതെ പിറകിൽനിന്നെത്തി ലാത്തിവീശുകയായിരുന്നു.

ലാത്തിവീശിയതോടെ ചിതറിയോടിയ പ്രവർത്തകരെ പിന്തുടർന്നും പൊലീസ് ആക്രമണം തുടർന്നു. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പൊലീസ് ബസിൽവച്ചും ക്രൂരമായി മർദിച്ചെന്ന് പ്രവർത്തകർ ആരോപിക്കുന്നു. ബൂട്ടിട്ടു ചവിട്ടിയായിരുന്നു മർദനം.

പൊലീസ് മർദനത്തിൽ ദേശീയ സെക്രട്ടറി ആയിഷ റെന്ന അടക്കം മൂന്നുപേർക്കാണ് പരിക്കേറ്റത്. പൊലീസ് ബസിൽവച്ച് ബൂട്ടിട്ട് ചവിട്ടിയെന്ന് ആയിഷ പറഞ്ഞു. പരിക്കേറ്റ മൂന്നുപേരെയും മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഗുരുതരമായ പരിക്കുള്ള ആയിഷയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Summary: Fraternity blocks National Highway protesting against demolition of Afreen Fathima's house, the national leader, in UP

TAGS :

Next Story