Quantcast

ഹിജാബ് നിരോധനം: ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ വസ്തുതാന്വേഷണം

സ്‌കൂൾ, കോളേജ് ക്യാമ്പസുകളിലെ ഹിജാബ് നിരോധനം നിരുപാധികം പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2022-03-01 03:53:50.0

Published:

28 Feb 2022 6:35 PM GMT

ഹിജാബ് നിരോധനം: ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ വസ്തുതാന്വേഷണം
X

കർണാടയിലെ ഹിജാബ് നിരോധനവും തുടർന്നുണ്ടായ സംഭവങ്ങളെയും കുറിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേത്യത്വത്തിലുള്ള സംഘം വസ്തുതാന്വേഷണം നടത്തി. വിദ്യാർഥി നേതാവ് ലദീദ ഫർസാന, ഫ്രറ്റേണിറ്റി മൂവമെന്റ് നേതാക്കളായ അഫ്രീൻ, ആയിഷ റെന്ന, റൈഹാനത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വസ്തുതാന്വേഷണം. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം ഫെബ്രുവരി 25 മുതൽ 28 വരെ കർണാടകയിലെ വിവിധ സ്ഥലങ്ങളിലാണ് വിവര ശേഖരണം നടത്തിയത്. വിരാജ്പേട്ട, മടിക്കേരി, മംഗളൂരു, ഉഡുപ്പി, കുന്ദാപുര, ഭട്കൽ, മാണ്ഡ്യ എന്നി സ്ഥലങ്ങളിലായിരുന്നു വിവര ശേഖരണം.





സ്‌കൂൾ, കോളേജ് കാമ്പസുകളിലെ ഹിജാബ് നിരോധനം നിരുപാധികം പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനുള്ള നീക്കമാണ് കർണാടകയിൽ നടക്കുന്നതെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുള്ള സഹപാഠികൾ ശാരീരികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതായി വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തിയതായും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. ഹിജാബ് നിരോധനം കാരണം വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നഷ്ടമായിട്ടില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ, കോളേജ് വികസന സമിതി, കോളേജ് അഡ്മിനിസ്‌ട്രേഷൻ എന്നിവയ്ക്ക് നിർദേശം നൽകണം. മുസ്‌ലിം വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും മാന്യമായും ക്യാമ്പസുകളിലെത്താനുള്ള സൗകര്യം നിയമപാലകർ ഒരുക്കണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.


TAGS :

Next Story