നാദാപുരം ബഡ്‌സ് സ്‌കൂളിലെ വിദ്യാർഥികൾക്ക് സൗജന്യ വിമാന യാത്ര സമ്മാനിച്ച് പ്രവാസി വ്യവസായി സൈനുൽ ആബിദീൻ
തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനയാത്രയാണ് സമ്മാനമായി നൽകിയത്
കോഴിക്കോട് : നാദാപുരം ബഡ്‌സ് സ്‌കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബംബർ സമ്മാനവുമായി സഫാരി ഗ്രൂപ്പ് എം.ഡി സഫാരി സൈനുൽ ആബിദീൻ. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനയാത്രയാണ് സമ്മാനമായി നൽകിയത്. എല്ലാകുട്ടികളെയും രക്ഷിതാക്കളെയും തിരുവനന്തപുരം കാണിക്കുമെന്നും, ഇവർക്ക് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും സൗജന്യ വിമാന യാത്രയും അദ്ദേഹം ഉറപ്പ് നൽകി.
"ബിസിനസ് ആവശ്യാർത്ഥം പലരാജ്യങ്ങളിലും സന്ദർശിക്കുമ്പോൾ പലതും പഠിക്കാൻ ശ്രമിക്കാറുണ്ട്, സ്വന്തം നാട്ടിലെ സംവിധാനങ്ങളെ കൂടുതൽ മനസ്സിലാക്കുന്നതിനാണ് സാധാരണക്കാർ കൂടുതലായി എത്തിച്ചേരുന്ന തദ്ദേശ സ്ഥാപനങ്ങളെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചതെന്ന്' സൈനുൽ ആബിദീൻ പറഞ്ഞു.
ഒരുപാട് മേഖലയിൽ രാജ്യത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തു നാദാപുരം ഗ്രാമപഞ്ചായത്തിനെ കൂടുതലറിയാനാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ബഡ്‌സ് സ്‌കൂളിൽ ജനപ്രതിനിധികളും ജീവനക്കാരും അദ്ദേഹത്തെ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസർ, എം.സി സുബൈർ, ജനീദ ഫിർ ദൗസ്, മെമ്പർമാരായ അബ്ബാസ് കണേക്കൽ, വി. അബ്ദുൽ ജലിൽ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ്, ഹെൽത്ത്ഇൻസ്‌പെക്ടർ കെ.സതീഷ് ബാബു, വി.ടി.കെ ആയിഷ തുടങ്ങിയവർ സംബന്ധിച്ചു
Adjust Story Font
16