പ്രായപരിധി കര്‍ശനമാക്കി സി.പി.എം: ജി സുധാകരന്‍ ഉള്‍പ്പെടെ 13 പേരെ ഒഴിവാക്കി, ഇളവ് മുഖ്യമന്ത്രിക്ക് മാത്രം
സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സുധാകരൻ നേരത്തെ കത്ത് നൽകിയിരുന്നു
സംസ്ഥാന കമ്മിറ്റിയില്‍ 75 വയസെന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ സി.പി.എം തീരുമാനം. ജി സുധാകരന്‍ ഉള്‍പ്പെടെ 13 പേരെ ഒഴിവാക്കി. കമ്മിറ്റിയിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സുധാകരൻ നേതൃത്വത്തിന് നേരത്തെ കത്ത് നൽകിയിരുന്നു.
കത്ത് മാത്രം പരിഗണിച്ചാണ് സുധാകരനെ ഒഴിവാക്കിയതെന്ന് പറയാനാവില്ല. 75 വയസ്സ് എന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. 14 പേരാണ് 75 വയസ് കഴിഞ്ഞവരായി കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവരില്‍ പിണറായി വിജയന് മാത്രമാണ് ഇളവ്. 13 പേരെയും കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.
സുധാകരനെക്കൂടാതെ എം എം മണി, ആനത്തലവട്ടം ആനന്ദന്‍, പി കരുണാകരന്‍, കെ ജെ തോമസ്, വൈക്കം വിശ്വൻ, കെ പി സഹദേവൻ, പി പി വാസുദേവൻ, ആർ. ഉണ്ണികൃഷ്ണപിള്ള, കോലിയക്കോട് കൃഷ്ണൻനായർ, സി പി നാരായണൻ, കെ വി രാമകൃഷ്ണൻ, എം ചന്ദ്രൻ തുടങ്ങിയവരെ ഒഴിവാക്കി. മന്ത്രി ആര്‍ ബിന്ദു പ്രത്യേക ക്ഷണിതാവാകും. എം എം മണി പ്രത്യേക ക്ഷണിതാവാണ്.
സിപിഎം സംസ്ഥാന സമ്മേളനം ഇന്നവസാനിക്കും. സെക്രട്ടറിയായി കോടിയേരിയെ നിലനിർത്തി. പ്രകടനവും റെഡ് വൊളന്റിയർ മാർച്ചും ഒഴിവാക്കിയാണ് മറൈൻ ഡ്രൈവിൽ സമാപന സമ്മേളനം നടത്തുക.
Adjust Story Font
16