Quantcast

യുവതിയുടെ ബലാത്സംഗ പരാതി; രണ്ടുപേർ കൂടി കസ്റ്റഡിയിൽ

മെയ് മാസം തൃക്കാക്കരയിലെ വീട്ടില്‍ വെച്ചും കടവന്ത്രയിൽ വെച്ചും പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി

MediaOne Logo

Web Desk

  • Updated:

    2022-11-13 13:38:14.0

Published:

13 Nov 2022 12:22 PM GMT

യുവതിയുടെ ബലാത്സംഗ പരാതി; രണ്ടുപേർ കൂടി കസ്റ്റഡിയിൽ
X

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ബേപ്പൂർ കോസ്റ്റൽ സിഐയെ കൂടാതെ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. യുവതിയുടെ വീട്ടുജോലിക്കാരി, സിഐയുടെ സുഹൃത്ത് എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

അതേസമയം കസ്റ്റഡിയിലെടുത്ത ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനുവിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. സിഐ കുറ്റം നിഷേധിച്ചുവെന്നും സുനു കുറ്റക്കാരനാണെന്ന് തെളിയിക്കുന്നവിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈകിട്ടോടെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്ന് പൊലീസ് പറഞ്ഞു.

മെയ് മാസം തൃക്കാക്കരയിലെ വീട്ടില്‍ വെച്ചും കടവന്ത്രയിൽ വെച്ചും പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സിഐ സുനുവടക്കം ആറ് പേർക്കെതിരെയാണ് യുവതി പരാതിനൽകിയത്. ജയിലിലായ ഭർത്താവിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്. മുളവ്കാട് സിഐ ആയിരിക്കെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻറിൽ കഴിഞ്ഞിട്ടുള്ള ആളാണ് സി.ഐ.സുനു.

TAGS :

Next Story