ആലുവയിലെ ഗുണ്ടാ ആക്രമണം; രണ്ടു പ്രതികൾ കൂടി പിടിയിൽ
മുബാറക്ക്, സിറാജ് എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്
കൊച്ചി: ആലുവയിലെ ഗുണ്ടാ ആക്രമണത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിൽ. മുബാറക്ക്, സിറാജ് എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഗുണ്ടാ ആക്രമണം നടന്നത്. ആക്രമണത്തിൽ വെട്ടേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിൽ മുൻ പഞ്ചായത്ത് അംഗം ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. സുലൈമാനെ ചുറ്റിക കൊണ്ടടിച്ച് താഴെയിട്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വഷണം നടത്തിയപ്പോഴാണ് എട്ടംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്.
വ്യക്തിവിരോധമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കാർ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
Adjust Story Font
16