Quantcast

കൊടുങ്ങല്ലൂർ ചേരമാൻ പള്ളി സന്ദര്‍ശിച്ച് ഗുലാം നബി ആസാദ്

നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസംഗപീഠവും തൂക്കുവിളക്കും നോക്കിക്കണ്ട ശേഷം പള്ളിയില്‍ നമസ്‌കാരവും നിർവഹിച്ചാണ് ഗുലാം നബി മടങ്ങിയത്

MediaOne Logo

Web Desk

  • Published:

    24 Jan 2024 4:53 AM GMT

Former Union Minister and Democratic Progressive Azad Party leader Ghulam Nabi Azad visits Cheraman Juma Masjid, Indias first Muslim mosque, at Kodungallur
X

തൃശൂർ: മുൻ കേന്ദ്രമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവുമായ ഗുലാം നബി ആസാദ് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായി ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗുലാം നബി കൊടുങ്ങല്ലൂരിലെത്തിയത്.

ചേരമാൻ ജുമാ മസ്ജിദ് ഇമാം ഡോ. സലീം നദ്‌വി, മഹല്ല് സെക്രട്ടറി എസ്.എ അബ്ദുൽ ഖയ്യൂം, വൈസ് പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പള്ളിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസംഗപീഠവും തൂക്കുവിളക്കും നോക്കിക്കണ്ട ഗുലാം നബി നമസ്‌കാരം നിർവഹിച്ച ശേഷമാണു മടങ്ങിയത്.

Summary: Former Union Minister and Democratic Progressive Azad Party leader Ghulam Nabi Azad visits Cheraman Juma Masjid, India's first Muslim mosque, at Kodungallur

TAGS :

Next Story