Quantcast

'ഇത്ര നേരം കുഞ്ഞിന്റെ കരച്ചിലൊന്നും കേട്ടില്ല, ആരെങ്കിലും എടുത്തുകൊണ്ടുപോയി വെച്ചതാകാം'; നാട്ടുകാര്‍

സ്ഥലത്തെപറ്റി അറിയാവുന്നവർ തന്നെയാണ് ഇത് ചെയ്തതെന്നും പരിസരവാസികള്‍

MediaOne Logo

Web Desk

  • Published:

    19 Feb 2024 4:13 PM GMT

grilmissing,Two-year-old gril,  Bihari couple,Thiruvananthapuram, Kerala Police,കുട്ടിയെ കണ്ടെത്തി,പേട്ട,തിരുവനന്തപുരം,കേരളപൊലീസ്,മേരിയെ കണ്ടെത്തി,
X

തിരുവനന്തപുരം: പേട്ടയിൽ രണ്ടുവയസുകാരിയെ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. കുട്ടിയെ കണ്ടെത്തിയ റെയിൽവെട്രാക്കിൽ പൊലീസിന്റെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി.എന്നാല്‍ കുട്ടിയെ ആരെങ്കിലും കാടുമൂടിയ സ്ഥലത്ത് കൊണ്ടുവെച്ചതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സ്ഥലത്തെപറ്റി അറിയാവുന്നവർ തന്നെയാണ് ചെയ്തതെന്ന് പരിസരവാസികൾ മീഡിയവണിനോട് പറഞ്ഞു. രാവിലെയെല്ലാം പരിശോധന നടത്തിയ സ്ഥലത്താണ് കുട്ടിയെ വൈകിട്ട് കണ്ടെത്തിയത്. അസ്വാഭാവികമായി ആരെയും ഇവിടെ കണ്ടിട്ടില്ലെന്നും പരിസരവാസികൾ പറയുന്നു.

വേരിൽ മലർന്ന് കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയുടെ കരച്ചിലോ നിലവിളിയോ ആ സ്ഥലത്ത് നിന്ന് കേട്ടിട്ടില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. ട്രെയിനുകള്‍ നിരന്തരം പോകുന്ന സ്ഥലമാണ്. ഒരുപാട് നേരം കുട്ടിക്ക് അവിടെ തനിച്ചിരിക്കാന്‍ കഴിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന ടെന്റിൽ നിന്ന് അരക്കിലോമീറ്റർ മാത്രം അകലെയാണ് ഓട.

കുഞ്ഞിനെ രാവിലെ പൊലീസ് പരിശോധന നടത്തിയ സ്ഥലത്ത് തന്നെയാണ് കുട്ടിയെ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം,കുട്ടിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഡ്രോണ്‍ പരിശോധനയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. ' ഇന്ന് രാവിലെ മൂന്ന് മണിക്ക് തുടങ്ങിയ പരിശോധന അവസാനിച്ചത് ഏഴേകാലിനാണ്. കുട്ടി അവിടേക്ക് നടന്നെത്തുക എന്ന് പറയുന്നത് സംശയകരമാണ്.കുട്ടി എങ്ങനെയെത്തി എന്നത് കണ്ടെത്തണം. കുട്ടി സ്വന്തമായി പോയി എന്നത് പറയാൻ കഴിയില്ല. നിർജലീകരണം ഉണ്ടായി എന്നാണ് തോന്നുന്നത്'..അദ്ദേഹം പറഞ്ഞു.

കൊച്ചുവേളി റെയിൽവെ ട്രാക്കിന് സമീപമുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെക്കുറിച്ച് വഴിയാത്രക്കാരാണ് വിവരം നൽകിയത്. കുഞ്ഞിനെ കണ്ടെത്തിയ റെയിൽവെട്രാക്കിന് സമീപത്ത് പൊലീസ് പരിശോധന നടത്തുകയാണ്.കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ശാരീരിക ഉപദ്രവം ഏറ്റിട്ടില്ലെന്നും പൊലീസ് പറയുന്നു. കുട്ടിക്ക് നിർജലീകരണം കാരണം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മാത്രമെന്നും പ്രാഥമിക പരിശോധന ഫലം.


TAGS :

Next Story