പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് പെൺകുട്ടി മരിച്ചു
ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു

മലപ്പുറം: പെരിന്തൽമണ്ണ തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. മണ്ണാർക്കാട് അരിയൂർ സ്വദേശി ശ്രീനന്ദയാണ് (16) മരിച്ചത്. ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ് എതിരെ കന്നുകാലികളുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു.
Next Story
Adjust Story Font
16

