Quantcast

പെരുന്നാള്‍ ദിനത്തിൽ പ്രധാനധ്യാപകർക്ക് ഡ്യൂട്ടി നൽകിയ നടപടി പിൻവലിച്ചു

അധ്യാപക സംഘടനകള്‍ പ്രതിഷേധം അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    2024-06-14 16:11:34.0

Published:

14 Jun 2024 4:10 PM GMT

Principals were instructed to attend duties on Eid al-Adha
X

തിരുവനന്തപുരം: ബലിപെരുന്നാള്‍ ദിനത്തിലും സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകർക്ക് ഡ്യൂട്ടി നൽകിയ നടപടി വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. തസ്തിക നിർണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥിരീകരിക്കാനായി നിശ്ചയിച്ച 16, 17 തീയതികൾക്ക് പകരം മറ്റ് രണ്ട് ദിവസം അനുവദിച്ചാണ് പുതിയ ഉത്തരവ്.

16ാം തീയതി ഡ്യൂട്ടി എടുക്കാൻ കഴിയാത്തവർക്ക് 18നും, പെരുന്നാൾ ദിനമായ 17ന് ഡ്യൂട്ടിക്ക് വരാൻ കഴിയാത്തവർക്ക് 19ാം തീയതിയും ഡ്യൂട്ടി എടുക്കാം എന്നാണ് പുതിയ ഉത്തരവ്.

പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ എച്.എമ്മുകൾക്കാണ് പെരുന്നാള്‍ ദിനം ഡ്യൂട്ടി ഇട്ടത്. 16ന് ഞായറാഴ്ച കാസർകോട്, കോട്ടയം, തൃശൂർ ജില്ലകളിലുള്ളവർക്ക് ഡ്യൂട്ടി നൽകിയിരുന്നു. അധ്യാപക സംഘടനകള്‍ പ്രതിഷേധം അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്.

TAGS :

Next Story