പൊന്നും തേടി ചൈനയിറങ്ങി, കോളടിച്ച് ഗോൾഡ്, കുതിച്ച് വെള്ളി
ഇന്നലെയും സ്വർണത്തിന് വിലവർദ്ധിച്ചിരുന്നു
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില വർദ്ധിച്ചു. ഗ്രാമിന് 75 രൂപയും, പവൻ 600 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 7205 രൂപയും പവന് 57640 രൂപയുമായി ഉയർന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2670 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 84.84ലും ആണ് 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് 79 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.
വെള്ളിയുടെയും വില കുത്തനെ ഉയർന്നു. മൂന്ന് രൂപ വർദ്ധിച്ചു 103 രൂപയായി ഉയർന്നു. ഒരു ഇടവേളയ്ക്ക് ശേഷം നവംബറിൽ ചൈന സ്വർണം വാങ്ങാൻ തുടങ്ങിയതാണ് വർദ്ധനവിൽ പ്രധാനഘടകമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് നയപരമായ ഇടപെടൽ നടത്തുമെന്ന് ചൈന നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സിറിയയിലെ ഭരണത്തകർച്ച മിഡിൽ ഈസ്റ്റിനെ കൂടതൽ സംഘർഷത്തിലേക്ക് നയിക്കുമോ എന്നതടക്കം ലോകം ഉറ്റുനോക്കുന്നുണ്ട്. സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷിതമായ സമ്പാദ്യങ്ങളായ സ്വർണ്ണവും വെള്ളിയും വാങ്ങാൻ പ്രേരിപ്പിക്കുന്നുവെന്നാണ് വിലയിരുത്തൽ.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 57,040 രൂപയായിരുന്നു. അതേസമയം, വിലവർദ്ധനവ് ഉപഭോക്തക്കളെ ആശങ്കയിലാക്കുന്നുണ്ട്.
Adjust Story Font
16