കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; ആറ് പേരിൽ നിന്നായി പിടിച്ചെടുത്തത് അഞ്ച് കിലോ സ്വർണം
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ആറ് പേരിൽ നിന്നായി മൂന്ന് കോടി വിലവരുന്ന അഞ്ച് കിലോയോളം സ്വർണമാണ് കസ്റ്റംസും ഡിആർഐയും ചേർന്ന് പിടിച്ചെടുത്തത്. ഉംറക്ക് പോയി മടങ്ങി വരുന്ന നാല് പേരുൾപ്പെടെയാണ് പിടിയിലായത് . മലപ്പുറം ഊരകം മേൽമുറി സ്വദേശി ഷുഹൈബ് , വയനാട് മേപ്പാടി സ്വദേശി യൂനസ് അലി കാസർകോട് സ്വദേശി അബ്ദുൽ ഖാദർ , മലപ്പുറം അരിമ്പ്ര സ്വദേശി മുഹമ്മദ് സുഹൈൽ എന്നിവരാണ് പിടിയിലായത് .
ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്നത് കള്ളക്കടത്ത് സംഘമാണെന്ന് യാത്രക്കാർ മൊഴി നൽകിയെന്ന് കസ്റ്റംസ് പറയുന്നു. ഷാർജയിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശികളായ ജംഷീർ ഷൈബുനീർ എന്നിവരും സ്വർണവുമായി പിടിയിലായി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
Next Story
Adjust Story Font
16