Quantcast

''ചെപ്പടി വിദ്യ കാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരും''- ഗവര്‍ണര്‍

സുപ്രിം കോടതി വിധി പ്രകാരമാണ് വിസിമാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവര്‍ണര്‍

MediaOne Logo

Web Desk

  • Updated:

    2022-10-24 13:56:18.0

Published:

24 Oct 2022 1:50 PM GMT

ചെപ്പടി വിദ്യ കാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരും- ഗവര്‍ണര്‍
X

തിരുവനന്തപുരം: തനിക്കെതിരായ വിമർശനങ്ങളിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെപ്പടി വിദ്യകാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരും. സുപ്രിം കോടതി വിധി പ്രകാരമാണ് വിസിമാരോട് രാജി ആവശ്യപ്പെട്ടത്. കോടതി വിധി നാടിന്‍റെ നിയമമാണെന്നും ഗവർണർ പറഞ്ഞു.

'വി.സിമാര്‍ക്ക് തത്‍ക്കാലം തുടരാം'; ഹൈക്കോടതിയുടെ ഇടക്കാല വിധി

ഒമ്പത് വി.സിമാര്‍ക്കും തത്ക്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി. രാജിവയ്ക്കണമെന്ന ഗവർണറുടെ ആവശ്യം ചോദ്യം ചെയ്ത് വി.സിമാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല വിധി. കാരണം കാണിക്കൽ നോട്ടീസിൽ ഗവർണർ നടപടി സ്വീകരിക്കുന്നതുവരെ വി.സിമാർക്ക് പദവിയിൽ തുടരാമെന്നാണ് ഉത്തരവിലുള്ളത്.

വിധി വി.സിമാര്‍ക്ക് താത്കാലികാശ്വാസം നല്‍കുന്നതാണ്. പത്ത് ദിവസത്തിനകം വി.സിമാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമാണെങ്കിൽ വി.സിമാരെ തുടരാൻ അനുവദിക്കാം. അല്ലെങ്കിൽ തുടർനടപടികളുമായി ഗവർണർക്ക് മുന്നോട്ട് പോവാമെന്നും കോടതി നിർദേശിച്ചു.

ഗവർണറുടെ നീക്കത്തെ നിയമപരമായി നേരിടുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വി.സിമാർ. ഇന്ന് 11.30 ന് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം വി.സിമാർ തള്ളിയിരുന്നു. അവധി ദിവസമായിട്ടും വി.സിമാർ ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇന്ന് പ്രത്യേക സിറ്റിംഗ് നടത്താൻ തീരുമാനിച്ചത്.

സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല,കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടത്.

TAGS :

Next Story