സമുദായം വ്യക്തമാക്കാത്ത എയ്ഡഡ് സ്‌കൂളിന് പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയില്ല; സർക്കാർ ഉത്തരവിറക്കി
പത്ത് ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ ജനറൽ മെറിറ്റിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകൾക്ക് തിരിച്ചടി. സമുദായം വ്യക്തമാക്കാത്ത എയ്ഡഡ് സ്‌കൂളുകൾക്ക് ഇനി മുതൽ കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം അനുവദിക്കില്ല. പത്ത് ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ ജനറൽ മെറിറ്റിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി.
ന്യൂനപക്ഷ- പിന്നോക്ക സമുദായ എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് മാനേജ്മെന്റ് ക്വാട്ടയിലും 20 ശതമാനം സീറ്റ് മെറിറ്റ് അടിസ്ഥാനത്തിൽ അതത് സമുദായ കുട്ടികൾക്കുമാണ് നൽകാറുള്ളത്. മറ്റു എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയ്‌ക്കൊപ്പം 10 ശതമാനം സീറ്റിൽ സ്‌കൂൾ മാനേജ്മെന്റിന്റെ സമുദായത്തിലെ കുട്ടികൾക്ക് കൂടി പ്രവേശനം നൽകും. എന്നാൽ ന്യൂനപക്ഷ, പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടാത്ത പല എയ്ഡഡ് സ്‌കൂളുകളും സമുദായം വ്യക്തമാക്കിക്കൊണ്ടല്ല പ്രവർത്തിക്കുന്നതെന്ന് സർക്കാരിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്നാണ് സമുദായം വ്യക്തമാക്കാത്ത എയ്ഡഡ് സ്‌കൂളുകളിൽ കമ്മ്യൂണിറ്റി ക്വാട്ട അനുവദിക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചത്.
അതേസമയം, സമുദായം നിർവചിച്ച് കൊണ്ട് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട ഉറപ്പാക്കുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
The government has issued an order disclosing that an aided school whose community is not specified does not have community quota plus one.
Adjust Story Font
16