ആശമാരുടെ സമരത്തെ നേരിടാൻ സർക്കാർ; സർക്കുലർ പുറത്തിറക്കി
ആശമാരുടെ സേവനം ലഭിക്കാത്ത സ്ഥലങ്ങളിൽ പുതിയ വോളണ്ടിയർമാരെ കണ്ടെത്തും

തിരുവനന്തപുരം: ആശമാരുടെ സമരത്തെ നേരിടാൻ സർക്കാർ. പുതിയ വോളണ്ടിയർമാരെ തേടി നാഷണൽ ഹെൽത്ത് മിഷൻ. ആശമാരുടെ സേവനം ലഭിക്കാത്ത സ്ഥലങ്ങളിൽ പുതിയ വോളണ്ടിയർമാരെ കണ്ടെത്തും.
പുതിയ വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകാനായി ഗൈഡ് ലൈൻ പുറത്തിറക്കി. ഓരോ ജില്ലകളിലും പ്രത്യേക ക്യാമ്പുകൾ നടത്തി വോളണ്ടിയർമാരെ കണ്ടെത്തും. ഇതിനായി എൻഎച്ച്എം 11,70,000 രൂപ വകയിരുത്തി.
ആശ പ്രവർത്തകർ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി ആരോഗ്യ വകുപ്പ് രംഗത്ത് വന്നത്. എല്ലാ ജില്ലകളിലും രണ്ട് ദിവസം വീതം പുതിയ വോളണ്ടിയർമാർക്ക് പരിശീലനം നൽകും.
Next Story
Adjust Story Font
16