ജി.എ.ടി ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകി സർക്കാർ ഉത്തരവ്
സ്ഥലംമാറ്റത്തിൽ മേൽനോട്ടം വഹിക്കുന്നതും നിയമന, അച്ചടക്ക നടപടികൾ കൈകാര്യം ചെയ്യുന്നതും പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥരായിരിക്കും
തിരുവനന്തപുരം: പൊതുഭരണ വകുപ്പിൽ നിന്ന് നിയമിച്ചവർക്ക് കൂടുതൽ അധികാരം നൽകി സർക്കാർ ഉത്തരവ് ഇറക്കി. സ്ഥലംമാറ്റത്തിൽ മേൽനോട്ടം വഹിക്കുന്നതും നിയമന, അച്ചടക്ക നടപടികൾ കൈകാര്യം ചെയ്യുന്നതും പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥരായിരിക്കും. ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
പൊതുഭരണ വകുപ്പിൽ നിന്നും സർക്കാരിന്‍റെ വിവിധ വകുപ്പുകളിലേക്ക് നിയമിച്ച ജി.എ.ടി ഉദ്യോഗസ്ഥരുടെ ചുമതലകളും കർതവൃങ്ങളും വ്യക്തമാക്കിക്കൊണ്ട് 28 കാര്യങ്ങള്‍ പറയുന്ന ഉത്തരവാണ് പുറത്തുവന്നത്. ജോലി ചെയ്യുന്ന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സീനിയോരിറ്റി ലിസ്റ്റ് എല്ലാ വർഷവും ജനുവരി ഒന്നിനകം പുറത്തിറക്കാൻ മേൽനോട്ടം വഹിക്കണം. ഉദ്യോഗസ്ഥരുടെ ഡി.പി.സി ഡിസംമ്പറിനകം ചേരുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നിങ്ങനെ പ്രധാനപ്പെട്ട ചുമതലകളും ജി.എ.ടി ഉദ്യോഗസ്ഥർക്കായിരിക്കും.
Next Story
Adjust Story Font
16