Quantcast

പ്രതിവർഷം അഞ്ച് പൊലീസുകാർക്ക് ശമ്പളത്തോടെ പി.ജി പഠനം; തീരുമാനം ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസിൽ ചേർന്ന് എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി ഫോറൻസിക് സയൻസ് എന്നിവയാണ് പ്രതിവർഷം അഞ്ച് പോലീസുകാർ വീതം പഠിക്കുക.

MediaOne Logo

Web Desk

  • Updated:

    2022-08-02 03:20:29.0

Published:

2 Aug 2022 2:03 AM GMT

പ്രതിവർഷം അഞ്ച് പൊലീസുകാർക്ക് ശമ്പളത്തോടെ പി.ജി പഠനം; തീരുമാനം ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന്
X

തിരുവനന്തപുരം: പ്രതിവർഷം അഞ്ച് പോലീസുകാർക്ക് വീതം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പി.ജിക്ക് പഠിക്കാൻ ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് അനുമതി. അഞ്ച് പോലീസുകാർക്ക് രണ്ടു വർഷത്തേക്ക് ശമ്പളം 80 ലക്ഷം രൂപയാകുമെന്ന് കാട്ടിയായിരുന്നു ധനമന്ത്രിയുടെ എതിർപ്പ്. മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ് മീഡിയവണിന് ലഭിച്ചു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസിൽ ചേർന്ന് എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി ഫോറൻസിക് സയൻസ് എന്നിവയാണ് പ്രതിവർഷം അഞ്ച് പോലീസുകാർ വീതം പഠിക്കുക. ഡെപ്യൂട്ടേഷനിലാണ് പഠനം. ഇത് സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ ഫയൽ പരിഗണനയ്ക്ക് വന്നപ്പോഴേ ധനവകുപ്പ് എതിർത്തതായി മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പിൽ വ്യക്തം. സർവകലാശാലയും പൊലീസ് അക്കാദമിയും തമ്മിൽ ധാരാണാ പത്രം ഒപ്പുവെയ്ക്കുമ്പോൾ സർക്കാറിന്റെ അനുമതി വാങ്ങിയിരുന്നില്ല. അഞ്ച് പൊലീസുകാർ ഡെപ്യൂട്ടേഷനിൽ പോകുമ്പോൾ രണ്ടു വർഷത്തേക്ക് 80 ലക്ഷം രൂപ ശമ്പള ഇനത്തിൽ സർക്കാർ നൽകണം. മാത്രമല്ല നിലവിൽ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർമാർക്ക് മാത്രമാണ് ഡെപ്യൂട്ടേഷനിൽ ഉപരിപഠനം അനുവദിക്കുന്നതെന്നും ധനവകുപ്പ് ചൂണ്ടികാട്ടി. അവധിയെടുത്ത് പഠനത്തിന് പോകട്ടെയെന്ന നിലപാടും ധനവകുപ്പ് സ്വീകരിച്ചു.

എന്നാൽ ധനവകുപ്പിന്റെ എതിർപ്പ് മറികടക്കാൻ മുഖ്യമന്ത്രി ഫയൽ മന്ത്രിസഭാ യോഗത്തിന് വിടുകയായിരുന്നു. തുടർന്ന് ജൂലൈ 20ന് ചേർന്ന മന്ത്രിസഭാ യോഗം ഡെപ്യൂട്ടേഷനിൽ തന്നെ പഠനത്തിന് അനുമതി നൽകി. ജൂലൈ 26 ന് ആഭ്യന്തരവകുപ്പ് പോലീസുകാർക്ക് ശമ്പളം വാങി ഉപരിപഠനം നടത്താൻ അനുമതി നൽകി ഉത്തരവും ഇറക്കി.

TAGS :

Next Story