79.59 രൂപയുടെ അധിക ബാധ്യത; കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ ടെണ്ടർ നടപടി റദ്ദാക്കാൻ സർക്കാർ
കേന്ദ്ര സർക്കാരിന്റെ അംഗീകാരം വാങ്ങി മൂന്ന് മാസത്തിനകം പുതിയ ടെണ്ടർ വിളിക്കാനും നിർദേശം നൽകി.
കെ.എസ്.ഇ.ബി
തിരുവനന്തപുരം: കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ ടെണ്ടർ നടപടി റദ്ദാക്കാൻ സർക്കാർ. കെ.എസ്.ഇ.ബി ചെയർമാന് സർക്കാർ കത്തയച്ചു. ഉപഭോക്താവിന് മാസം 79.59 രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് സർക്കാർ പറയുന്നു. കേന്ദ്ര സർക്കാരിന്റെ അംഗീകാരം വാങ്ങി മൂന്ന് മാസത്തിനകം പുതിയ ടെണ്ടർ വിളിക്കാനും നിർദേശം നൽകി.
കഴിഞ്ഞ ഒരു വർഷമായി സ്വകാര്യ കമ്പനികളെ നടത്തിപ്പ് ഏൽപിക്കുന്ന പദ്ധതിക്കെതിരെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി സംഘടനകളുടെ കടുത്ത പ്രതിഷേധം നടക്കുകയായിരുന്നു. പദ്ധതി റദ്ദാക്കാൻ സി.പി.എം പോളിറ്റ് ബ്യൂറോയും ആവശ്യപ്പട്ടിരുന്നു. കേന്ദ്ര സർക്കാർ നിർദേശിച്ചത് പ്രകാരം പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത് അനുകൂലിക്കില്ലെന്ന് വിവിധ സംഘടനകൾ അറിയിച്ചിരുന്നു. പൊതു മേഖലയെ പദ്ധതി ഏൽപ്പിക്കണം എന്നായിരുന്നു സംഘടനകളുടെ ആവശ്യം. ഇതിനിടയിലാണ് സി.പി.എം പോളിറ്റ് ബ്യൂറോ ഇടപെട്ട് സ്മാർട്ട് മീറ്റർ പദ്ധതി റദ്ദാക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. ഇത് പ്രകാരമാണ് ഇപ്പോൾ സർക്കാർ തന്നെ നേരിട്ട് കെ.എസ്.ഇ.ബി ചെയർമാന് കത്ത് അയച്ചത്.
Adjust Story Font
16