വീണാ വിജയനെതിരായ മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവർണർ
വിഷയത്തിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഗവർണർ പറഞ്ഞു.
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വീണക്കെതിരായ ആരോപണങ്ങൾ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രണ്ട് കമ്പനികൾ തമ്മിൽ ഒപ്പുവെച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാൻ അവകാശമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ ഏത് സേവനത്തിനാണ് പണം പറ്റിയതെന്ന ചോദ്യത്തിന് അത് കമ്പനിയാണ് പറയേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Next Story
Adjust Story Font
16