Quantcast

വിസി നിയമനം സ്വന്തം നിലയിൽ നടത്താൻ ഗവർണർ; സെനറ്റ് നോമിനികളില്ലാതെ സെർച്ച് കമ്മറ്റി രൂപീകരിച്ചു

സർവകലാശാല ബില്ലുകളിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതിനാൽ നിയമനം സാധ്യമല്ല എന്നാണ് സർക്കാർ നിലപാട്

MediaOne Logo

Web Desk

  • Updated:

    2024-06-29 00:56:36.0

Published:

29 Jun 2024 12:46 AM GMT

Arif Mohammad Khan
X

തിരുവനന്തപുരം: സർവകലാശാല വിസി നിയമനത്തിൽ വീണ്ടും ഗവർണർ - സര്‍ക്കാർ പോരിന് കളമൊരുങ്ങുന്നു. ആറ് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിന് ഗവർണർ സ്വന്തം നിലക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ചു. സെനറ്റ് നോമിനികൾ ഇല്ലാതെയാണ് സെർച്ച് കമ്മിറ്റികൾ തയ്യാറാക്കിയിരിക്കുന്നത്. സർവകലാശാല ബില്ലുകളിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതിനാൽ നിയമനം സാധ്യമല്ല എന്നാണ് സർക്കാർ നിലപാട്.

ദീർഘ നാളുകളായി സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളെ താൽക്കാലിക വിസിമാർ ആണ് നയിക്കുന്നത്. സ്ഥിരം വിസി നിയമനത്തിന് പലതവണ ഗവർണർ സർവകലാശാലകളുടെ പ്രതിനിധികളെ ആവശ്യപ്പെട്ടിരുന്നെങ്കിലും സർവകലാശാല ബില്ലുകളിൽ തീരുമാനം ആയശേഷം ബാക്കി നടപടി എന്നതായിരുന്നു സര്ക്കാര് നിലപാട്. ഇതോടെയാണ് ഗവർണറുടെ അറ്റകൈ പ്രയോഗം. കേരള എംജി, കുഫോസ് സാങ്കേതിക സർവകലാശാല, കാർഷിക സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലേക്ക് അപ്രതീക്ഷിതമായി ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. സെനറ്റ് പ്രതിനിധി ഇല്ലാതെ യുജിസിയുടേയും ചാൻസലറുടെയും നോമിനികളെ മാത്രം ഉൾപെടുത്തിയാണ് പട്ടിക തയാറാക്കിയത്. സാങ്കേതിക, ഫിഷറീസ്, കാർഷിക സർവകലാശാലകളിൽ ദേശീയ തലത്തിൽ പ്രസിദ്ധരായ ഓരോരുത്തരേ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശേഷം ഹൈക്കോടതിയിൽ രാജ്ഭവൻ ഇക്കാര്യം അറിയിക്കും.

രാഷ്ട്രീയകാരണങ്ങളാൽ സർവകലാശാലകൾ പ്രതിനിധികളെ നൽകുന്നില്ല എന്നായിരിക്കും രാജ്ഭവൻ കോടതിയെ അറിയിക്കുക. കോടതി അനുമതിയോടെ വിസി നിയമനത്തിനുള്ള പാനൽ തയ്യാറാക്കാം എന്നാണ് കണക്കുകൂട്ടൽ. ഇതിൽ സർക്കാർ എടുക്കുന്ന നിലപാട് നിർണായകമാകും. വിസി നിയമനത്തിനുള്ള പുതിയ ബിൽ നിയമസഭ പാസാക്കിയതിനാൽ പഴയ രീതിയനുസരിച്ച് കമ്മിറ്റി രൂപീകരിക്കാൻ പറ്റില്ലെന്നാണ് സർക്കാർ നിലപാട്.



TAGS :

Next Story